ആൽബർട്ടയിൽ വാരാന്ത്യത്തിൽ 53 മീസിൽസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മാർച്ച് ആദ്യം മുതലുള്ള കണക്കുകൾ നോക്കുമ്പോൾ ആകെ കേസുകൾ 932 ആയി. കഴിഞ്ഞ 40 വർഷത്തിനിടയിൽ പ്രവിശ്യയിൽ എറ്റവും കൂടുതൽ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇത്തവണയാണ്. ആൽബർട്ടയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ഒരാൾ ഉൾപ്പെടെ, നാല് പേർ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
ഒക്ടോബറോടെ കാനഡയുടെ അഞ്ചാംപനി നിർമാർജന പദവി നഷ്ടപ്പെടുമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷെല്ലി ഡഗ്ഗൻ പറഞ്ഞു. അതിനുമുമ്പ് കേസുകൾ നിയന്ത്രണവിധേയമാകുമോയെന്ന് സംശയമാണെന്നും അവർ വ്യക്തമാക്കി.1998-ൽ അഞ്ചാംപനി പ്രാദേശികമായി പടരുന്നില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് രോഗം നിർമാർജനം ചെയ്തതായി ഹെൽത്ത് കാനഡ അറിയിച്ചത്.
ADVERTISEMENT



