ഗ്രോവ്സ് പോയിന്റിലെ ഹിൽസൈഡ് ബൗളാർഡെറി റോഡിലെ ഹൈവേ 105 ന്റെ പ്രദേശത്താണ് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കേപ് ബ്രെട്ടൺ ഹൈവേ 12 മണിക്കൂർ അടച്ചിട്ടു. ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി 9 മണിക്ക് തൊട്ടുമുമ്പ്, നോവ സ്കോട്ടിയ ആർസിഎംപി സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചിരുന്നു. ഹൈവേ ഇരു ദിശകളിലേക്കും അടച്ചതായാണ് പോസ്റ്റിൽ വ്യക്തമാക്കിയത്. പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെ റോഡ് പൂർണ്ണമായും തുറന്നതായി പോലീസ് അറിയിച്ചു. അപകടത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നും എന്താണ് അപകട കാരണമെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ADVERTISEMENT



