📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

നിപ്പോൺ സ്റ്റീലിന്റെ യുഎസ് സ്റ്റീൽ നിക്ഷേപത്തിന് അനുമതി നൽകി ട്രംപ്

Canada Varthakal by Canada Varthakal
June 14, 2025
in World
Reading Time: 1 min read
നിപ്പോൺ സ്റ്റീലിന്റെ യുഎസ് സ്റ്റീൽ നിക്ഷേപത്തിന് അനുമതി നൽകി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവച്ച് ജാപ്പനീസ് കമ്പനിയായ നിപ്പോൺ സ്റ്റീലിന്റെ യുഎസ് സ്റ്റീൽ കമ്പനിയിലുള്ള നിക്ഷേപത്തിന് വഴിതെളിച്ചു. എന്നാൽ ഫെഡറൽ സർക്കാർ സമർപ്പിക്കുന്ന “ദേശീയ സുരക്ഷാ കരാർ” അനുസരിച്ച് മാത്രമേ ഈ നിക്ഷേപം അനുവദിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ കരാറിന്റെ വിശദമായ നിബന്ധനകൾ ട്രംപിന്റെ ഓർഡറിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2028 ഓടെ ഏകദേശം 11 ബില്യൺ യുഎസ് ഡോളർ പുതിയ നിക്ഷേപം നടത്തുമെന്നും അമേരിക്കൻ സർക്കാരിന് “ഗോൾഡൻ ഷെയർ” നൽകുമെന്നുമാണ് യുഎസ് സ്റ്റീലും നിപ്പോൺ സ്റ്റീലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്.

ഈ പങ്കാളിത്തത്തിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ കമ്പനികൾ, ഇത് എല്ലാ സമൂഹങ്ങൾക്കും കുടുംബങ്ങൾക്കും തലമുറകളോളം ഗുണം ചെയ്യുന്ന വൻ നിക്ഷേപം കൊണ്ടുവരുമെന്ന് അറിയിച്ചു. അമേരിക്കൻ സ്റ്റീൽ നിർമ്മാണവും ഉൽപ്പാദനവും വീണ്ടും മികച്ചതാക്കുന്നതിനുള്ള പ്രതിബദ്ധതകൾ നടപ്പിലാക്കാൻ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അവലോകനം പൂർത്തിയാക്കിയെന്നും ആവശ്യമായ എല്ലാ നിയന്ത്രണാനുമതികളും ലഭിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

ഗോൾഡൻ ഷെയറിന്റെ പ്രവർത്തന രീതിയെക്കുറിച്ചും ഏതൊക്കെ നിക്ഷേപങ്ങൾ നടത്തുമെന്നതിനെക്കുറിച്ചും കമ്പനികൾ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
യുഎസ് സ്റ്റീൽ എന്ത് ചെയ്യുന്നു എന്നതിൽ പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് “സമ്പൂർണ നിയന്ത്രണം” ഉണ്ടായിരിക്കുമെന്നാണ് വ്യാഴാഴ്ച ട്രംപ് പ്രസ്താവിച്ചത്. 51 ശതമാനം ഉടമസ്ഥത അമേരിക്കക്കാരുടെ കൈയിൽ തുടരുമെന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു.
ജോ ബൈഡന്റെ പ്രസിഡന്റ് കാലത്ത് തുടങ്ങിയ ദേശീയ സുരക്ഷാ ആശങ്കകൾ കാരണം കാലതാമസം നേരിട്ട ഈ ലയനത്തിൽ പിറ്റ്സ്ബർഗ് ആസ്ഥാനമായുള്ള യുഎസ് സ്റ്റീൽ വാങ്ങാനായി ജപ്പാൻ കേന്ദ്രീകരിച്ചുള്ള സ്റ്റീൽ നിർമ്മാതാവ് ഏകദേശം 15 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു.

അധികാരത്തിനുള്ള പ്രചാരണ വേളയിൽ ട്രംപ് ഈ വാങ്ങലിനെ എതിർത്തിരുന്നുവെങ്കിലും, അധികാരത്തിൽ വന്ന ശേഷം ഒരു ഒത്തുതീർപ്പിന് സാധ്യത ഉണ്ടെന്ന് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള കമ്മിറ്റി (സിഎഫ്ഐയുഎസ്) ട്രംപിന്റെയും ബൈഡന്റെയും ഭരണകൂടങ്ങളിൽ ഈ നിർദ്ദിഷ്ട ലയനം പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച ട്രംപ് ഒപ്പുവച്ച ഓർഡറിൽ പറയുന്നത് സിഎഫ്ഐയുഎസ് അവലോകനം നിപ്പോൺ സ്റ്റീൽ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന നടപടികൾ എടുക്കുമെന്ന് വിശ്വസിക്കാൻ തക്ക തെളിവുകൾ സിഎഫ്ഐയുഎസ് നൽകുന്നുണ്ട്. എന്നാൽ നിർദേശിച്ച കരാർ അംഗീകരിച്ചാൽ ആ ഭീഷണി കുറയ്ക്കാനാകും എന്നും വെള്ളിയാഴ്ച ട്രംപ് ഒപ്പുവച്ച ഓർഡറിൽ പറയുന്നു.

Ad 1
Ad 2
Ad 3
Ad 4

Related Posts

cuba flag
World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രണ്ടായിരത്തിലേറെ തടവുകാരെ വിട്ടയക്കാൻ ക്യൂബ

by Canada Varthakal
April 3, 2026
abu-dhabi-attack
World

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

by Canada Varthakal
April 3, 2026
iran-alborz-bridge
World

ഗൾഫ് രാജ്യങ്ങളിലെ 8 പാലങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ; മേഖല യുദ്ധഭീതിയിൽ

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.