കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം അടുത്ത ആഴ്ച അവസാനം സ്ഥാനം ഒഴിയുന്നു. ജൂൺ 20 വെള്ളിയാഴ്ച തന്റെ കാലാവധി അവസാനിക്കുമെന്നും പുതിയ അവസരങ്ങളെക്കുറിച്ച് ചിന്തിക്കാനും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ഇടവേള എടുക്കുകയാണെന്ന് തെരേസ പറഞ്ഞു. 2017 ജൂൺ മുതൽ ടാം ഈ പദവിയിലുണ്ടായിരുന്നു. കോവിഡ്-19 മഹാമാരിക്കെതിരായ രാജ്യത്തിന്റെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് തെരോസയായിരുന്നു. പീഡിയാട്രിക് പകർച്ചവ്യാധികൾക്കെതിരായ പേരാട്ടത്തിലും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 1998 ൽ അഞ്ചാംപനി നിർമാർജനം ചെയ്ത സമയത്താണ് ഫെഡറൽ ഗവൺമെന്റിന്റെ പൊതുജനാരോഗ്യ സംഘത്തിൽ ചേർന്നത്. മീസിൽസ് വൈറസിന്റെ തിരിച്ചുവരവ് ആശങ്കാജനകമാണെന്ന് അവർ പറയുന്നു, പക്ഷേ പ്രതിരോധ കുത്തിവയ്പ്പിലൂടെ കാനഡയ്ക്ക് ആഭ്യന്തര വ്യാപനം വീണ്ടും തടയാൻ കഴിയുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.



