Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

BC-യിൽ വാടകവീടുകൾ സംരക്ഷിക്കാൻ ധനസഹായവുമായി നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ

Canada Varthakal by Canada Varthakal
June 10, 2025
in British Columbia
Reading Time: 1 min read
BC-യിൽ വാടകവീടുകൾ സംരക്ഷിക്കാൻ ധനസഹായവുമായി നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ

ബ്രിട്ടീഷ് കൊളംബിയയിൽ വാടക നിരക്കുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, പഴയതും എന്നാൽ സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ ഫ്ലാറ്റുകൾ സംരക്ഷിക്കാൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻസ് സജീവമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബർണബിയിൽ ഒരു കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റ് അടുത്തിടെ Aunt Leah’s Properties എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ സ്വന്തമാക്കിയത്.

ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ റെന്റൽ പ്രൊട്ടക്ഷൻ ഫണ്ടിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായമാണ് ഈ ഇടപാടിന് വഴിയൊരുക്കിയത്. സാധാരണഗതിയിൽ, ഇത്തരം ഫ്ലാറ്റുകൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കുകയും പിന്നീട് ഉയർന്ന വാടകയ്ക്ക് വീണ്ടും ലഭ്യമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ, സർക്കാർ സഹായത്തോടെ *നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഈ വാടകവീടുകൾ ഏറ്റെടുത്ത് നിലനിർത്തുന്നതിലൂടെ താമസക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

ADVERTISEMENT

ഇതിലൂടെ വാടക വർദ്ധനവ് നിയമപരമായ പരിധിയിൽ ഒതുങ്ങുകയും, താമസക്കാർക്ക് അമിതമായ വാടക വർദ്ധനവിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യും. ഇത് വാടകക്കാർക്ക് ഒരുതരം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. നിലവിലുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുന്ന ഈ സമീപനം കാലഹരണപ്പെട്ടതാണെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും, റെന്റൽ പ്രൊട്ടക്ഷൻ ഫണ്ടിന്റെ തലവനായ കാറ്റി മാസ്ലെച്ച്‌കോ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ഫ്ലാറ്റുകൾ സംരക്ഷിക്കുന്നത് വേഗത്തിലും കുറഞ്ഞ ചെലവിലും ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹായിക്കുമെന്നാണ്.

അതേസമയം, റിയൽ എസ്റ്റേറ്റ് ഫിനാൻസ് പ്രൊഫസറായ ആന്ദ്രേ പാവ്‌ലോവ് ഈ നിലപാടിനോട് വിയോജിക്കുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ച് ഉയരം കൂടിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതാണ് ഭാവിക്കുവേണ്ടിയുള്ള മികച്ച വഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫെഡറൽ തലത്തിലും സമാനമായ മാതൃകയിൽ $1.5 ബില്യൺ ബജറ്റോടെ റെന്റൽ പ്രൊട്ടക്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 10,000 വാടക യൂണിറ്റുകൾ സംരക്ഷിക്കാൻ ഇതിലൂടെ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. പുതിയ നിർമ്മാണ പ്രവർത്തനങ്ങളും നിലവിലുള്ള ഫ്ലാറ്റുകളുടെ സംരക്ഷണവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ഭവന പ്രതിസന്ധിക്ക് ഒരു ദീർഘകാല പരിഹാരമാകുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canadian products sales
British Columbia

‘ബൈ കനേഡിയൻ’ തരംഗം: BC-യിലെ പ്രാദേശിക കമ്പനികളുടെ വിൽപ്പനയിൽ വൻ വർധന

by Canada Varthakal
September 19, 2026
Vancouver e-scooter riders
British Columbia

ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; ഏകീകൃത സുരക്ഷാ നിയമം ആവശ്യപ്പെട്ട് ബി.സി. മേയര്‍മാര്‍

by Canada Varthakal
September 19, 2026
Peter Milobar CentreBC Leader
British Columbia

സെന്റർബിസി പാർട്ടി നേതാവായി പീറ്റർ മിലോബാർ; മൈക്ക് ബെർണിയർ സ്ഥാനമൊഴിഞ്ഞു

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.