Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ CRTCയുടെ ഫണ്ടിംഗ് നിയമത്തിനെതിരെ ആപ്പിൾ, ആമസോൺ, സ്പോട്ടിഫൈ കോടതിയിൽ

Canada Varthakal by Canada Varthakal
June 9, 2025
in Canada
Reading Time: 1 min read
കനേഡിയൻ CRTCയുടെ ഫണ്ടിംഗ് നിയമത്തിനെതിരെ ആപ്പിൾ, ആമസോൺ, സ്പോട്ടിഫൈ കോടതിയിൽ

കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC) പുറത്തിറക്കിയ പുതിയ നിയമത്തിനെതിരെ ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് കമ്പനികളായ ആപ്പിൾ, ആമസോൺ, സ്പോട്ടിഫൈ എന്നിവ ഫെഡറൽ കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. കനേഡിയൻ ഉള്ളടക്കത്തിനും പ്രാദേശിക വാർത്താ ചാനലുകൾക്കും സഹായമായി വരുമാനത്തിന്റെ 5% സംഭാവന നൽകണമെന്ന് CRTC നിർദേശിച്ചതാണ് വിവാദത്തിന് കാരണം. ടൊറന്റോയിലെ ഫെഡറൽ കോടതി ഓഫ് അപ്പീലിൽ ഇന്ന് മുതൽ പരിഗണിക്കുന്ന ഈ കേസിൽ നെറ്റ്ഫ്ലിക്സും പാരാമൗണ്ടും ഉൾപ്പെടുന്ന മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് കാനഡയും പങ്കെടുക്കും.

2024-ൽ CRTC പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കാനഡയിൽ നിന്നുള്ള വാർഷിക വരുമാനത്തിന്റെ 5% കനേഡിയൻ ഉള്ളടക്ക നിർമ്മാണത്തിനായി നീക്കിവയ്ക്കണമെന്നാണ് നിർദ്ദേശം. ഇതിൽ 1.5 ശതമാനം പ്രാദേശിക ടിവി വാർത്താ സ്റ്റേഷനുകൾക്കായി മാറ്റിവയ്ക്കണം. കമ്പനിയൊന്നിന് പ്രതിവർഷം കുറഞ്ഞത് 1.25 മില്യൺ ഡോളർ വീതമാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ കോടതി ഈ പേയ്മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സ്ട്രീമിംഗ് കമ്പനികൾ പേയ്മെന്റ് നടത്തി പിന്നീട് അപ്പീൽ വിജയിച്ചാൽ പണം തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന വാദമാണ് അവർ ഉന്നയിച്ചത്.

ADVERTISEMENT

ഈ സംഭാവന ഒരു നികുതി പോലെയാണ്, അതിനാൽ CRTC-ക്ക് അത് ചുമത്താൻ അധികാരമില്ലെന്നും സ്പോട്ടിഫൈ വാദിച്ചു. കനേഡിയൻ ഉള്ളടക്കത്തെ കുറിച്ച് വ്യക്തമായ വിശദീകരണമില്ലാതെ തന്നെ പേയ്‌മെന്റ് ആവശ്യപ്പെട്ടതിലും കമ്പനി എതിർപ്പ് പ്രകടിപ്പിച്ചു. ഫെഡറൽ കാബിനറ്റ് വച്ച നിബന്ധനകൾ CRTC പാലിച്ചിട്ടില്ലെന്നാണ് ആമസോൺ പറയുന്നത്. കൂടാതെ 25 മില്യൺ ഡോളറിൽ കൂടുതൽ വരുമാനമുള്ള വിദേശ ഓൺലൈൻ കമ്പനികൾക്ക് മാത്രം ഈ നിയമം ബാധകമാകുന്നത് നീതിയില്ലാത്തതും ഏകപക്ഷീയവുമാണെന്നാണ് ആമസോണിന്റെ നിലപാട്.
ആപ്പിൾ അഞ്ച് ശതമാനം നൽകേണ്ടിവരുമ്പോൾ റേഡിയോ സ്റ്റേഷനുകൾ 0.5 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂവെന്ന് ആപ്പിൾ ചൂണ്ടിക്കാട്ടി.

ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങൾ പ്രാദേശിക വാർത്താ മാധ്യമങ്ങളുടെ ഫണ്ടിംഗ് പ്രതിസന്ധിക്ക് കാരണമായെന്നും പതിറ്റാണ്ടുകളായി പരമ്പരാഗത ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ കനേഡിയൻ ഉള്ളടക്ക നിർമ്മാണത്തിന് സഹായം നൽകിവരുമ്പോൾ, ഓൺലൈൻ കമ്പനികൾ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചിട്ടും യാതൊരു സാമ്പത്തിക സഹായവും നൽകേണ്ടിവന്നിട്ടില്ലെന്ന് ഈ നിയമത്തിന് പിന്തുണ നൽകി കനേഡിയൻ അസോസിയേഷൻ ഓഫ് ബ്രോഡ്കാസ്റ്റേഴ്സ് വാദിച്ചു.

ഫെഡറൽ ഗവൺമെന്റ് CRTC-യുടെ പക്ഷത്ത് നിന്നുകൊണ്ട്, ഓൺലൈൻ സ്ട്രീമിംഗ് ഭീമന്മാർ കനേഡിയൻ പ്രേക്ഷകരിൽ നിന്നും ലാഭമുണ്ടാക്കിയിട്ടും കനേഡിയൻ പ്രോഗ്രാമിംഗിനും സൃഷ്ടാക്കൾക്കും അർഥവത്തായ സംഭാവനകൾ നൽകാൻ ബാധ്യതയില്ലാത്ത ഈ അസമത്വം നീക്കുന്നതിനാണ് പുതിയ തീരുമാനങ്ങൾ എടുക്കുന്നതെന്ന സർക്കാരിന്റെ നിലപാട് വ്യക്തമാക്കി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌
Canada

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌

by Canada Varthakal
June 14, 2026
Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026
'We will not give in to Trump's threats'; Minister Mark Miller clarifies that there will be no compromise on children's online safety
Canada

‘ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല’; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മാർക്ക് മില്ലർ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.