Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

50-ാം വാർഷികത്തിൽ അറ്റകുറ്റ പണികൾക്കായി അടച്ചിട്ട് ഗ്രാന്റ്‌സ് ഓൾഡ് മിൽ

Canada Varthakal by Canada Varthakal
June 7, 2025
in Canada
Reading Time: 1 min read
50-ാം വാർഷികത്തിൽ അറ്റകുറ്റ പണികൾക്കായി അടച്ചിട്ട് ഗ്രാന്റ്‌സ് ഓൾഡ് മിൽ

കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലെ വിന്നിപെഗിൽ സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകമായ ഗ്രാന്റ്‌സ് ഓൾഡ് മിൽ 50-ാം വാർഷികം ആഘോഷ വേളയിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടു. ഈ സമയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ആഘോഷ സമയത്തും കെട്ടിടം അടച്ചിടേണ്ട അവസ്ഥയാണ്. ഗ്രാന്റ്‌സ് ഓൾഡ് മിൽ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ അനിവാര്യമായതിനാൽ ആണ് ഈ വേനൽക്കാലത്ത് കെട്ടിടം അടച്ചിട്ടിരിക്കുന്നത്. 50-ാം വാർഷിക ദിനത്തിൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

സ്റ്റർജൻ റോഡിനു സമീപമുള്ള പോർട്ടേജ് അവന്യുവിൽ സ്ഥിതി ചെയ്യുന്ന ഈ മിൽ, 1829-ൽ മീറ്റിസ് വംശജനായ നേതാവ് കത്ബർട്ട് ഗ്രാന്റിന്റെ ജലമില്ലിന്റെ പകർപ്പാണ്. 1975-ൽ അന്നത്തെ മുഖ്യമന്ത്രി എഡ് ശ്രെയർ വിന്നിപെഗിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ മിൽ ഉദ്ഘാടനം ചെയ്തത്. കാനഡയിലെ മീറ്റിസ് സമുദായത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കത്ബർട്ട് ഗ്രാന്റിന്റെ ജീവിതവും സംഭാവനകളും ഓർമിപ്പിക്കുന്ന ഒരു പ്രധാന സ്ഥലമാണ് ഈ മിൽ.

ADVERTISEMENT

സെന്റ് ജെയിംസ് അസിനിബോയ പയനിയർ അസോസിയേഷൻ ബോർഡ് അംഗമായ കെല്ലി റൈബാക്ക് ആണ് നിലവിൽ മിൽ നിയന്ത്രിക്കുന്നത്. മില്ലിന്റെ കവാടം തകർന്നതും, ചക്രം നശിച്ചതും, ചുവരുകളുടെ മരച്ചട്ടക്കൂട് ക്ഷയിച്ചതുമാണ് അടിയന്തര നവീകരണത്തിന് കാരണമായതെന്നാണ് കെല്ലി പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിൽ ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിൽ ആധുനിക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുനർനിർമിച്ച് വിനോദ-വിദ്യാഭ്യാസ കേന്ദ്രമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും പഴയകാലത്തെ ധാന്യ പ്രോസസ്സിങ് പ്രവർത്തനങ്ങൾ നേരിൽ കാണാൻ കഴിയുന്ന ഒരു പ്രധാന ആകർഷണമായിരുന്നു ഈ മിൽ. നിലവിൽ മിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും 50-ാം വാർഷികം ജൂലൈ 12-ന് വർണാഭമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അസോസിയേഷൻ ആരംഭിച്ചിട്ടുണ്ട്. ചരിത്ര പുനരാവിഷ്കാര പരിപാടികൾ, കളികൾ, സംഗീത പ്രകടനങ്ങൾ, നാടൻ നൃത്ത മത്സരം, ഭാഗ്യക്കുറി എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് വാർഷികാഘോഷ വേളയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 2027-ൽ മിൽ വീണ്ടും തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. edited @918848239807

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026
New report reveals 75,000 new jobs
Canada

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനഡ; ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ, പുതിയ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.