നോർത്ത് ഒക്കനാഗൻ-ഷൂഷ്വാപ് റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റിൽ (RCIP) ഔദ്യോഗികമായി ഉൾപ്പെടുത്തിയ തൊഴിലുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇമ്മിഗ്രേഷൻ, റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പട്ടിക പുറത്തുവിട്ടിട്ടുള്ളത്.
തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്കും ഇമിഗ്രേഷൻ കൺസൽട്ടൻസുമാർക്കും, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തൊഴിലുടമകളുടെ പട്ടികയെ ആശ്രയിച്ച് നേരിട്ട് സമീപിച്ച് ജോലി അഭ്യർത്ഥിക്കാനാവില്ല. ഇത്തരത്തിൽ അനധികൃതമായുള്ള സമീപനങ്ങൾ കമ്മ്യൂണിറ്റിയുടെ മാർഗ്ഗനിർദേശങ്ങളെ ലംഘിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ ഈ ശ്രമങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ഇത്തരത്തിൽ ശ്രമങ്ങൾ തുടർന്നാൽ അവർക്ക് അതൊരു തിരിച്ചടിയായി മാറാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.
സ്ഥിരമായുള്ള ഒരു ജോലിയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ നിയമപരമായി അപേക്ഷിക്കുന്നത് മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂവെന്ന് ഓർക്കുക. അതായത്, ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ജോലിവാക്യങ്ങൾ വഴിയോ, പൊതുമാധ്യമങ്ങളിലൂടെയോ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. കൃത്രിമം കാണിക്കുന്നത് നിയമലംഘനമായി കണക്കാക്കപ്പെടുകയും നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാൽ, ഉദ്യോഗാർത്ഥികൾ ഉറപ്പായും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.



