Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

വ്യാപാര യുദ്ധത്തിനിടെ കാർണിയും ട്രംപും നേരിട്ടുള്ള ചർച്ചകളിൽ

Canada Varthakal by Canada Varthakal
June 6, 2025
in World, Canada
Reading Time: 1 min read
വ്യാപാര യുദ്ധത്തിനിടെ കാർണിയും ട്രംപും നേരിട്ടുള്ള ചർച്ചകളിൽ

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനിടെ പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ട് നേതാക്കളും അടുത്ത ആഴ്ചകളിൽ നേരിട്ട് സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.
കാനഡയിലെ അമേരിക്കൻ അംബാസഡർ പീറ്റ് ഹൂക്‌സ്ട്രാ ദി ഗ്ലോബ് ആൻഡ് മെയിൽ പത്രത്തോട് പറഞ്ഞതിനെ തുടർന്നാണ് ഈ വിവരം പുറത്തു വന്നത്. മെയ് മാസം തുടക്കത്തിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം കാർണിയും ട്രംപും നേരിട്ടുള്ള ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഈ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല.

വ്യാപാര യുദ്ധത്തിനിടെ കാർണിയും ട്രംപും നയതന്ത്ര സംഭാഷണങ്ങൾ നടത്തുന്നത് സാധാരണമാണെന്നാണ് ഹൗസ് ഓഫ് കോമൺസിന്റെ ഫോയറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞത്.
“ഞങ്ങൾ ഇക്കാര്യം പൊതു വിധത്തിൽ പറയില്ല. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും അവരുടെ ജോലി അനായാസം ചെയ്യാൻ കഴിയുന്നതിന് അനുവദിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്,” ജോളി കൂട്ടിച്ചേർത്തു.

ADVERTISEMENT

ട്രംപ് സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി താരിഫുകൾ 50 ശതമാനമായി ഉയർത്തിയോടെ ബുധനാഴ്ച മുതലാണ് കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമായത്, ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെയും കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും സമ്മർദ്ദത്തിലാണ് കാർണിയും അദ്ദേഹത്തിന്റെ ലിബറൽ ഗവൺമെന്റും ഇപ്പോൾ.

കാർണി ട്രംപുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് തനിക്കറിയാമെന്നാണ് ഫോർഡ് വ്യാഴാഴ്ച ക്വീൻസ് പാർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
“അനുയോജ്യമായ സാഹചര്യം ഒരു കരാറിലെത്തുകയാണ്, അടുത്ത കുറച്ച് ദിവസങ്ങളിൽ ആ കരാർ ഉണ്ടാകുന്നില്ലെങ്കിൽ, അലുമിനിയത്തിലും സ്റ്റീലിലും നിലവിലുള്ള 25 ശതമാനം താരിഫിന് മുകളിൽ മറ്റൊരു 25 ശതമാനം താരിഫ് ചുമത്തേണ്ടിവരും,” ഫോർഡ് പറഞ്ഞു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Doctors in England looking to make the move to Canada amid labour unrest
Canada

വേതന തർക്കവും തൊഴിലില്ലായ്മയും: ഇംഗ്ലണ്ടിലെ ഡോക്ടർമാർ കൂട്ടത്തോടെ കാനഡയിലേക്ക്; യുകെയിൽ പ്രതിസന്ധി രൂക്ഷം

by Canada Varthakal
June 14, 2026
ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് ട്രംപ്
World

ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് ട്രംപ്

by Canada Varthakal
June 14, 2026
16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച ഉറപ്പായി; ജി 7 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചയെന്ന് വൈറ്റ് ഹൗസ്
World

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച ഉറപ്പായി; ജി 7 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചയെന്ന് വൈറ്റ് ഹൗസ്

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.