ഒട്ടാവ നദിക്ക് കുറുകെയുള്ള പഴയ അലക്സാണ്ട്ര പാലത്തിന് പകരമായി പുതുതായി നിർമ്മിക്കുന്ന ഇന്റർപ്രവിശ്യാ പാലത്തിനായുള്ള നവീകരിച്ച ഡിസൈൻ ആശയം കാനഡ സർക്കാർ അവതരിപ്പിച്ചു. ചരിത്രപരമായ ഗതാഗത ബന്ധത്തിന് ആധുനിക സാങ്കേതികവിദ്യയും ഭാവി അവശ്യകതകളും ചേരുന്നതാണ് ഈ പുതിയ ഡിസൈൻ.
ജനുവരിയിൽ നാഷണൽ ക്യാപിറ്റൽ കമ്മീഷനും (NCC), പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡയും ചേർന്ന് ഒട്ടാവയും ഗാറ്റിനോയും ബന്ധിപ്പിക്കുന്ന പുതിയ ഇന്റർപ്രൊവിൻഷ്യൽ പാലത്തിനായി തിരഞ്ഞെടുത്ത ഡിസൈനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “മോഷൻ” എന്ന പേരിട്ടിരിക്കുന്ന ഈ ഡിസൈൻ, അതിന്റെ രൂപകൽപനക്ക് പ്രചോദനമായി മാറിയ അമേരിക്കൻ ഈലിന്റെ രൂപത്തിൽ നിന്ന് തന്നെ കാഴ്ച്ചക്കാരെ മയക്കുന്നതാണ്.
ഗതാഗത മാർഗ്ഗങ്ങളുടെ സുരക്ഷയും വേർതിരിവും, ഫർണിച്ചറുകളും സീസണൽ സുഖസൗകര്യങ്ങളും, സാർവത്രിക പ്രവേശനവും തീരദേശ കണക്റ്റിവിറ്റിയും ഉൾപ്പെടുന്നതാണ് പുതുക്കിയ പാലത്തിന്റെ രൂപകൽപ്പനയിലെ പ്രധാന ഘടകങ്ങൾ എന്ന് എൻസിസി പറയുന്നു. കാൽനടയാത്രക്കാർക്കും വീൽചെയർ ഉപയോക്താക്കൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സുഖപ്രദമായ നിരവധി ഇരിപ്പിടങ്ങൾ പാലത്തിൽ ഉണ്ടാകുമെന്നും എൻസിസി പറയുന്നു. നിലവിലുള്ള അലക്സാണ്ട്ര പാലത്തിന്റെ പൊളിച്ചുമാറ്റലും പുതിയ പാലത്തിന്റെ നിർമ്മാണവും 2028 നും 2032 നും ഇടയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു..



