നോവ സ്കോട്ടിയയിലെ പിക്റ്റൗ കൗണ്ടിയിൽ കാണാതായ കുട്ടികളുടെ അമ്മക്കെതിരെയുള്ള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി രണ്ടാനച്ഛൻ. കുട്ടികളെ സുരക്ഷിതരായി കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള ജാക്ക് സള്ളിവനും എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ഓൺലൈൻ ഊഹാപോഹങ്ങൾ അതിരുകടക്കുന്നതായും അത് അങ്ങേയറ്റ് വിഷയം ഉണ്ടാക്കിയെന്നും രണ്ടാനച്ഛനായ മാർട്ടൽ പറഞ്ഞു. കുട്ടികളുടെ അമ്മ മലെയ്ഹയെ സൈബറിടത്തിൽ ആക്രമിക്കരുതെന്നും അവരുടെ ആരോഗവും മാനസിക നിലയും മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു.
മെയ് 2 ന് രാവിലെ 10 മണിയോടെയാണ് കുട്ടികളെ കാണാതായത്. കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ,കുട്ടികൾ അടുത്ത മുറിയിൽ കളിക്കുന്നത് കേട്ട് ഉറങ്ങിയെന്നും ഉണർന്നപ്പോൾ അവരെ കാണാതായതിനെത്തുടർന്നാണ് 911ൽ വിളിച്ചതെന്നും പറഞ്ഞു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.
കുട്ടികളെ കാണാതായി ഒരുമാസത്തിന് ശേഷവും അന്വേഷണം പുരോഗമിക്കുകയാണ്. സഹോദരങ്ങളെ കാണാതായതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, ആർസിഎംപി 5.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനപ്രദേശത്തും ഗ്രാമപ്രദേശത്തും തിരച്ചിൽ നടത്തി.
നൂറുകണക്കിന് ആളുകൾ, നായ്ക്കൾ, ഡ്രോണുകൾ, മുങ്ങൽ വിദഗ്ധർ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെട്ട തിരച്ചിൽ അഞ്ച് ദിവസത്തിന് ശേഷം പിന്നീട് കുറച്ചു. മെയ് 8, 9, 17, 18, 31, ജൂൺ 1 തീയതികളിൽ വീണ്ടും കൂടുതൽ തിരച്ചിൽ നടന്നു.
കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളവർ, അല്ലെങ്കിൽ പോലീസുമായി പങ്കിടാൻ വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവർ, നോർത്ത് ഈസ്റ്റ് നോവ ആർസിഎംപി മേജർ ക്രൈം യൂണിറ്റിനെ 902-896-5060 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു. പേര് വെളിപ്പെടുത്താതിരിക്കാൻ, 1-800-222-TIPS (8477) എന്ന ടോൾ ഫ്രീ നമ്പറിൽ നോവ സ്കോട്ടിയ ക്രൈം സ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടുക.



