സ്കാർബറോ പബ്ബിൽ നടന്ന കൂട്ട വെടിവയ്പ്പ് ഉൾപ്പെടെ ജിടിഎയിലുടനീളമുള്ള നിരവധി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്യുകയും 200 ലധികം കുറ്റങ്ങൾ ചുമത്തുകയും ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു.മാർച്ച് 7 ന് പൈപ്പർ ആംസ് പബ്ബിൽ നടന്ന വെടിവയ്പ്പിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂന്ന് പ്രതികൾ അസോൾട്ട് സ്റ്റൈൽ റൈഫിളും രണ്ട് ഹാൻഡ്ഗണുകളും ഉപയോഗിച്ച് വെടിയുതിർത്തതായി പറയപ്പെടുന്നു. പബ്ബിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പത് പേർക്ക് വെടിയേറ്റു. എന്നാൽ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചു.
പബ് വെടിവയ്പ്പും ടൊറന്റോയിലെ മുമ്പ് പരിഹരിക്കപ്പെടാത്ത നിരവധി വെടിവയ്പ്പ്, തോക്ക് ഉപയോഗ സംഭവങ്ങളും തമ്മിൽ ബന്ധം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗരത്തിലെ ടോ ട്രക്ക് യാർഡുകളിൽ നടന്ന വെടിവയ്പ്പുകൾ ഉൾപ്പെടെയുള്ളവയിലേക്കാണ് സംശയങ്ങൾ നീണ്ടത് .കസ്റ്റഡിയിലെടുത്ത 10 പേരിൽ മൂന്ന് പേർക്കെതിരെ പബ് വെടിവയ്പ്പുമായി ബന്ധപ്പെട്ട പ്രത്യേക കുറ്റങ്ങൾ ചുമത്തി, മറ്റുള്ളവർ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പബ് വെടിവയ്പിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാൾക്കെതിരെ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് സ്കാർബറോയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവയ്പ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിട്ടുണ്ട്.



