ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ ഗൾഫ് ദ്വീപുകളിലൊന്നിൽ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ഡെൻമാൻ ദ്വീപിലെ തോമസ് റോഡിലുള്ള ഒരു ഗ്രാമീണ സ്ഥലത്ത് നിന്ന് വെളുപ്പിനെ 3 മണിയോടെയാണ് അഗ്നിശമന സേനക്ക് വിവരം ലഭിക്കുന്നത്. ഡെൻമാൻ ഐലൻഡ് ഫയർ റെസ്‌ക്യൂ പറയുന്നതനുസരിച്ച്, 22 അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് രണ്ട് പമ്പർ ട്രക്കുകളിൽ നിന്നുമായി 19,000 ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്.
പോലീസ് തീപിടുത്തത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ അന്വേഷിക്കുന്നുണ്ടോ എന്നതിൽ ദ്വീപിന്റെ അധികാരി കോമോക്സ് വാലി ആർസിഎംപി ഇതുവരെ ഉത്തരം നൽകിയില്ല.
ADVERTISEMENT
“ഈ നഷ്ടത്തിൽ ദുഃഖിതരായ എല്ലാവർക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു” എന്ന് അഗ്നിശമന വകുപ്പ് പറഞ്ഞു.



