ദുബായിൽ നിന്ന് കാണാതായ തന്റെ എയർപോഡ് പാകിസ്താനിൽ ഉണ്ടെന്ന് കണ്ടെത്തി ബ്രിട്ടീഷ് യൂട്യൂബർ. ലോർഡ് മൈൽസ് എന്ന യൂട്യൂബറാണ് കഴിഞ്ഞ വർഷം ദുബായിൽ വെച്ച് കാണാതായ തന്റെ എയർപോഡ് പാകിസ്താനിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ആപ്പിളിന്റെ ലോസ്റ്റ് മോഡ് ഉപയോഗിച്ചായിരുന്നു ഇദ്ദേഹം എയർപോഡ് കണ്ടെത്തിയത്. എയർപോർഡുകൾ കണ്ടെത്തിയ വിവരം ലോർഡ് മൈൽസ് എക്‌സിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
ആപ്പിളിന്റെ ഫൈൻഡ് മൈ ആപ്പ് ഉപയോഗിച്ചാണ് പാകിസ്താനിലെ ത്സലത്തിൽ തന്റെ എയർപോഡുകളുണ്ടെന്ന് മൈൽസ് കണ്ടെത്തിയത്. ഡിഫൻസ് റോഡിലെ ‘2nd wife restaurant’ എന്ന റെസ്‌റ്റോറന്റിന്റെ സമീപമാണ് എയർപോഡുള്ളത്. ‘ദുബായിലെ എന്റെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ച എയർപോഡുകൾ അവർ പാകിസ്താനിലേക്ക് കൊണ്ടുപോയി. ഞാൻ ‘ലോസ്റ്റ് മോഡ്’ പ്രവർത്തനക്ഷമമാക്കി. പൊലീസിന്റെ സഹായത്തോടെ എയർപോഡുകൾ തിരിച്ചെടുക്കും’, മൈൽസ് പറഞ്ഞു.



