ദന്തഡോക്ടർമാർ സാധാരണയായി ചിലതരം ടൂത്ത് പേസ്റ്റുകൾ ശുപാർശ ചെയ്യാറുണ്ട്. ഫ്ലൂറൈഡ്, ഹെർബൽ, അല്ലെങ്കിൽ ചാർക്കോൾ പേസ്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ആ പട്ടികയിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കൽ കൂടി നടത്തുകയാണ് KFC. കെഎഫ്‌സി ഫ്രൈഡ് ചിക്കൻ-ഫ്ലേവർഡാണ് അവതരിപ്പിച്ചത്. കെഎഫ്‌സിയുടെ 11 പ്രത്യേക ഔഷധസസ്യങ്ങളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ടൂത്ത് പേസ്റ്റ് നിർമ്മിച്ചിരിക്കുന്നത്.
ലിമിറ്റഡ് എഡിഷൻ കെഎഫ്‌സി ഫ്രൈഡ് ചിക്കൻ ഫ്ലേവർ ടൂത്ത്‌പേസ്റ്റ് 2025 ഏപ്രിൽ 1 നാണ് പുറത്തിറങ്ങിയത്.ഈ ടൂത്ത്‌പേസ്റ്റ് KFC യുടെ ക്രിസ്പി, ഗോൾഡൻ പെർഫെക്ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഏപ്രിൽ ഫൂളിന്റെ തമാശയായി തുടങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയി മാറിയെന്ന് ഹിസ്‌മൈൽ മാർക്കറ്റിംഗ് മാനേജർ കോബൻ ജോൺസ് ഏപ്രിലിൽ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.ഹിസ്‌മൈൽ വെബ്‌സൈറ്റിൽ 13 യുഎസ് ഡോളറിന് ഉണ്ടായിരുന്ന ഈ ടൂത്ത്‌പേസ്റ്റ് ഏപ്രിൽ 1 ന് ആദ്യമായി ലഭ്യമായിത്തുടങ്ങി, ഏപ്രിൽ 8 ഓടെ വിറ്റുതീർന്നുവെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.



