ന്യൂഫൗണ്ട്‌ലാൻഡിനും ലാബ്രഡോറിനും സമീപം വീണ്ടും തലപൊക്കിയ മഞ്ഞുമലകൾ ചർച്ചകളിൽ ഇടംപിടിക്കുകയാണ്. 2024 ലെ താരതമ്യേന ശാന്തമായ ഒരു വർഷത്തിനുശേഷം വീണ്ടും ഇത് ഉയർന്നു വന്നതിനാൽ ഈ മാസം കാഴ്ച്ചക്കാർക്ക് ആഘോഷ നാളുകളാണ്. മഞ്ഞുമലയുടെ സുന്ദരമായ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഫോട്ടോകളിലും കഥകളിലും നിറഞ്ഞ് നിൽക്കുന്നത്.
ലോജി ബേ-മിഡിൽ കോവ്-ഔട്ടർ കോവ് പട്ടണത്തിൽ സെന്റ് ജോൺസിന് സമീപമുള്ള ഈ അതിമനോഹരമായ മഞ്ഞുമലയാണ് ഈ ആഴ്ച പ്രവിശ്യാ തലസ്ഥാനത്തെ നിവാസികളുടെ സന്തോഷത്തിന് തിളക്കം കൂട്ടിയത്. പ്രവിശ്യയുടെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുമലകൾ കൂടുതലായി കാണപ്പെടുന്നു, അതാണ് സന്ദർശകരുടെ ഇങ്ങേട്ടുള്ള കുത്തൊഴുക്കിന് കാരണം.

“ഇത് ഒരു സ്ഫടികം പോലെയാണ്, സമുദ്രത്തിൽ നിന്ന് പൊങ്ങിവന്ന ഒരു വെള്ളാരം കല്ലുപോലെ അതിമനോഹരമാണ് ഈ മഞ്ഞുമല”, 2018 ൽ ഭാര്യയോടൊപ്പം ജോലിക്കായി ന്യൂഫൗണ്ട്‌ലാൻഡിലേക്ക് താമസം മാറിയ ജിംഗ് വു എന്ന കാഴ്ച്ചക്കാരന്റെ വാക്കുകളാണിത്, പക്ഷേ രണ്ടുതവണ മാത്രമേ മഞ്ഞുമലകൾ കാണാൻ സാധിച്ചിട്ടുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ കടലിലെ എണ്ണ, വാതക കപ്പലുകളുടെ സ്ഥാനം ട്രാക്ക് ചെയ്യാനും, അവയ്ക്ക് ബുദ്ധിമുട്ട് വരുത്താതിരിക്കാനും, കൂടാതെ അവരുടെ അടുത്ത് പോകാൻ ശ്രമിക്കുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പായി, പ്രവിശ്യാ സർക്കാർ പവറിന്റെ സി-കോർ ലാബ് വാടകയ്‌ക്കെടുത്തിട്ടുണ്ട്. നിശ്ചലതയും ചലനവും തമ്മിലുള്ള ഒരു സംഘർഷത്തെയാണ് ഈ മഞ്ഞുമല ഓർമ്മിപ്പിക്കുന്നത്. തണുത്ത അറ്റ്ലാന്റിക് സമുദ്രം, അവയെ ചുറ്റി വേഗത്തിൽ ആഞ്ഞടിക്കുമ്പോൾ മഞ്ഞുമലകൾ എങ്ങനെയാണ് ഇത്ര നിശ്ചലമായി കാണപ്പെടുന്നതെന്ന സംശയം ഇത് നേരിട്ട് കാണുന്ന ഓരോരുത്തരുടെയും മനസ്സിൽ തോന്നിപോകും..



