കയോട്ടികൾ കാരണം വടക്കുപടിഞ്ഞാറൻ കാൽഗറി കമ്മ്യൂണിറ്റിയിൽ തപാൽ വിതരണത്തിൽ മാറ്റം വരുത്തി കാനഡ പോസ്റ്റ്. അമേരിക്കയിലെ ഒരു വിഭാഗം കാട്ടുനായ്ക്കളായ കയോട്ടികള്‍ കാരണമാണ് തപാൽ വിതരണം സാധ്യമാവാത്തത്. തങ്ങളുടെ തൊഴിലാളികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നാണ് കമ്പനി പറയുന്നത്.
അതിനാൽ ഓരോ മൂന്ന് ദിവസത്തിലും കമ്മ്യൂണിറ്റിയിലേക്ക് മെയിൽ എത്തിക്കുന്നതിനായി ഒരു ടീമിനെ സമീപിക്കാൻ കാനഡ പോസ്റ്റ് തീരുമാനിച്ചതായി അധികൃതർ പറയുന്നു. ഒരു വീട്ടിലേക്ക് ഡെലിവറി ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഏജന്റുമാർക്ക് ഡെലിവറി ചെയ്യേണ്ടെന്ന് തീരുമാനിക്കാമെന്നും കാനഡ പോസ്റ്റ് പറയുന്നു.
കയോട്ടി ഭീഷണി മാറിയാൽ തപാൽ വിതരണം പഴയ സ്ഥിതിയിൽ പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. തപാൽ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കാനഡ പോസ്റ്റിൻ്റെ ഉപയോക്ത്യ സേവന ടീമിനെ canadapost.ca/support എന്ന വിലാസത്തിലോ, 1-866-607-6301 (TTY: 1-800-267-2797) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.



