Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്കാനഡയും

Canada Varthakal by Canada Varthakal
May 28, 2025
in Canada
Reading Time: 1 min read
കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്കാനഡയും

കാനഡ-അമേരിക്ക-മെക്സിക്കോ വ്യാപാര ഉടമ്പടി (CUSMA) പുതുക്കാനുള്ള ചർച്ചകൾക്ക് മുമ്പ് നിലവിലുള്ള അമേരിക്കൻ വ്യാപാര നികുതി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഡൊണാൾഡ് ട്രംപുമായി ഈ മാസം വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയ്ക്ക് അനുയോജ്യമായ കരാർ ഉറപ്പുവരുത്തുന്നതിന് എത്ര സമയമെടുത്താലും കാത്തിരിക്കാൻ തയ്യാറാണെന്നും കാർണി അറിയിച്ചു.

2026- ലാണ് CUSMA ഉടമ്പടിയുടെ ഔദ്യോഗിക പുനഃപരിശോധന നടത്തേണ്ടത്, എന്നാൽ ഈ വർഷം തന്നെ ചർച്ചകൾ ആരംഭിക്കാമെന്നാണ് മെക്സിക്കൻ സാമ്പത്തിക മന്ത്രി മാർസെലോ എബ്രാർഡ് വ്യക്തമാക്കിയത് . അതിനിടെ, കാനഡയ്ക്ക് മുൻഗണന നൽകേണ്ടത് അമേരിക്കൻ ഉരുക്ക്, അലുമിനിയം, വാഹന മേഖലകളിൽ ഏർപ്പെടുത്തിയ അനാവശ്യമായ താരിഫുകൾ പൂർണ്ണമായും പിൻവലിക്കലാണെന്ന് കാർണി പറഞ്ഞു. മരുന്ന് കടത്തും കുടിയേറ്റവും തടയാനാണെന്ന് പറഞ്ഞ് ട്രംപ് ഈ ചുങ്കനികുതികൾ ഏർപ്പെടുത്തിയിരുന്നു. അതിനെതിരെ കാനഡയും അറുപത് ബില്യൺ ഡോളറിന്റെ പ്രത്യാക്രമണ താരിഫുകൾ അമേരിക്കൻ ഉത്പന്നങ്ങളിൽ ഏർപ്പെടുത്തി.

ADVERTISEMENT

വാഹന മേഖലയിൽ ട്രംപ് ഏർപ്പെടുത്തിയ ചുങ്കനികുതികൾ അമേരിക്കൻ വ്യവസായത്തിന് തന്നെ തിരിച്ചടിയാകുമെന്ന് കാർണി മുന്നറിയിപ്പ് നൽകി. കാനഡയില്ലാതെ ആഗോള മത്സരത്തിൽ അമേരിക്കൻ വാഹന മേഖലയ്ക്ക് നിലനിൽക്കാനാവില്ലെന്നും “വാഹന മേഖലയിൽ നമ്മൾ ഒരുമിച്ച് ശക്തരാകുന്നു” എന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും വാഹന വ്യവസായങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഏകപക്ഷീയമായ നടപടികൾ ഇരുവർക്കും ദോഷകരമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാനഡയെ അമേരിക്കയുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, കാനഡയുടെ പരമാധികാരവും ദേശീയ അന്തസ്സും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി തുറന്നുപറഞ്ഞു. ഈ പരമാധികാരത്തെക്കുറിച്ച് ട്രംപ് ഇപ്പോൾ ബോധ്യപ്പെടാൻ തുടങ്ങിയെന്നതിൽ കാർണി സന്തോഷം പ്രകടിപ്പിച്ചു.

കാനഡയുടെ പാർലമെന്റ് സമ്മേളനത്തിനായി രാജാവ് ചാൾസ് ഒട്ടാവയിലെത്തിയത് കാനഡയുടെ സ്വാതന്ത്ര്യവും “ശക്തനും സ്വതന്ത്രനുമായ” ദേശമായുള്ള പ്രതിജ്ഞയും ഉൾക്കൊള്ളുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദേശമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, കാനഡയെ അമേരിക്കൻ മിസൈൽ പ്രതിരോധ പദ്ധതിയിൽ ചേർക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാനായി അമ്പത്തിയൊന്നാം സംസ്ഥാനമാകണമെന്ന് ട്രംപ് വീണ്ടും സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും
Canada

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും

by Canada Varthakal
June 13, 2026
Canada in World Cup excitement; Restrictions and security disputes are being discussed; Locals concerned
Canada

ലോകകപ്പ് ആവേശത്തിൽ കാനഡ; നിയന്ത്രണങ്ങളും സുരക്ഷാ തർക്കങ്ങളും ചർച്ചയാകുന്നു; ആശങ്കയോടെ പ്രദേശവാസികൾ

by Canada Varthakal
June 13, 2026
പസഫിക്കിൽ കരുത്തുകാട്ടാൻ കാനഡ; പതിറ്റാണ്ടിന് ശേഷം ‘റിംപാക്’ നാവിക യുദ്ധാഭ്യാസത്തിന് സബ്‌മറൈൻ അയക്കുന്നു
Canada

പസഫിക്കിൽ കരുത്തുകാട്ടാൻ കാനഡ; പതിറ്റാണ്ടിന് ശേഷം ‘റിംപാക്’ നാവിക യുദ്ധാഭ്യാസത്തിന് സബ്‌മറൈൻ അയക്കുന്നു

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.