ഓട്ടവയിലെ ബാർഹാവൻ കമ്മ്യൂണിറ്റിയിലെ ഒരു വീടിനുള്ളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഫെസന്റ്റ്റൺ ഡ്രൈവിലെ വീട്ടിലാണ് ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതെന്ന് ഓട്ടവ പൊലീസ് സർവീസ് അറിയിച്ചു.
മരിച്ചവരെ തിരിച്ചറിയാനുള്ള കൂടുതൽ വിവരങ്ങളൊന്നും പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പൊതുജനങ്ങൾക്ക് അപകടമൊന്നുമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഫൊറൻസിക് വിദഗ്ദ്ധർ വിവരങ്ങൾ ശേഖരിക്കുന്നതിനാൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സാധാരണയായി സമാധാനപരമായ ഒരു റെസിഡൻഷ്യൽ ഏരിയയാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിനു പിന്നിലുള്ള യാഥാർത്ഥ്യം കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ മരിച്ച ഇരുവരുടെയും ഐഡൻ്റിറ്റി പുറത്തുവിടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഓട്ടവ പൊലീസ് സർവീസ് ഹോമിസൈഡ് യൂണിറ്റിനെ 613-236-1222 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.



