ഒട്ടാവ : കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ നടപടി. വാഹനം, പാൽ ഉൽപ്പന്നങ്ങൾ, മദ്യം തുടങ്ങിയ മേഖലകളിൽ അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്നും ഇതിനെതിരെയുള്ള പ്രതിരോധ നടപടിയാണിതെന്നും മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 30 ദിവസത്തിനകം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
കാനഡയിൽ നിന്നുള്ള വീഞ്ഞ്, ഹോക്കി സ്റ്റിക്കുകൾ, സിമന്റ് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഊർജ്ജം, പൊട്ടാഷ്, മിനറൽസ്, മത്സ്യം എന്നിവയെ ഈ താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എസ്. താരിഫ് ആക്ടിലെ സെക്ഷൻ 338 പ്രകാരമാണ് പ്രസിഡന്റ് ഈ അധിക നികുതി ചുമത്തിയിരിക്കുന്നത്.
അതേസമയം, പുതിയ പ്രഖ്യാപനത്തിൽ വാഹനങ്ങളെയോ വാഹന ഭാഗങ്ങളെയോ ഉൾപ്പെടുത്തിയിട്ടില്ല. പാൽ, ക്രീം, ബീയർ, വീഞ്ഞ്, വിസ്കി, തേൻ, ജാക്കറ്റുകൾ തുടങ്ങി മുന്നൂറിലധികം ഉൽപ്പന്നങ്ങളാണ് ലിസ്റ്റിലുള്ളത്. വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ മെക്സിക്കോ സന്ദർശിക്കും.
അമേരിക്കയുടെ ഈ ഏകപക്ഷീയ നടപടി യു.എസ്.-കാനഡ-മെക്സിക്കോ കരാറിന്റെ (CUSMA) ലംഘനമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു.
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് കാനഡ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിപണിയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. തിരിച്ചടി നൽകണമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടപ്പോൾ, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും മുൻകാലങ്ങളിലും സമാനമായ തർക്കങ്ങൾ ഉണ്ടായതായി കനേഡിയൻ വാഹന നിർമ്മാണ സംഘടനകൾ വിലയിരുത്തി.
Trump imposes 50% additional tariff on Canada; Markets likely to suffer major setback
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





