കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ സാഹിൽ കുമാറിനെയാണ് കാണാതായത്. ഹംബർ കോളേജിൽ പഠിക്കാൻ കാനഡയിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. മെയ് 16 ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സഹിൽ കുമാറിനെ അവസാനമായി ടൊറന്റോയിലെ യൂണിയൻ സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കുന്നത് കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേ ദിവസം ഉച്ചയ്ക്ക് 1.31 മുതൽ സാഹിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. പാസ്‌പോർട്ടും ലാപ്‌ടോപ്പും ഹാമിൽട്ടണിലെ വീട്ടിൽ തന്നെയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ടൊറന്റോ കടൽത്തീരത്ത് സന്ദർശിക്കാൻ പോകാനായി സാഹിൽ തീരുമാനിച്ചതായി യുവാവിന്റെ ഓൺലൈൻ പ്രവർത്തനം സൂചിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് പ്രദേശവുമായി വലിയ പരിചയമില്ലെന്നും വഴിതെറ്റിയതായിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സാഹിൽ അഭയം തേടിയിട്ടുണ്ടോ എന്നറിയാൻ പ്രാദേശിക ഗുരുദ്വാരകൾ പരിശോധിക്കാൻ ഹാമിൽട്ടൺ പോലീസ് ഇന്ത്യൻ സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചു. മെട്രോലിങ്ക്സ്, ആശുപത്രികൾ, ടൊറന്റോ പോലീസ്, ഹംബർ കോളേജ് എന്നിവരുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. സാഹിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്ന ആളുകൾ 9055408549 എന്ന നമ്പറിൽ എന്ന ബന്ധപ്പെട്ടണമെന്ന് ഹാമിൽട്ടൺ പോലീസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



