കാനഡയിലെ റീട്ടെയിൽ വിൽപ്പന 2025 മാർച്ചിൽ 0.8% വർധിച്ച് 69.8 ബില്യൺ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. താരിഫ് വർധനവ് കാരണം വാഹന വിലകൾ ഉയരുന്നതിന് മുമ്പ് കാനഡക്കാർ കാർ വാങ്ങാൻ തിരക്കുകൂട്ടിയതാണ് ഈ വർധനവിന് പ്രധാന കാരണം. മോട്ടോർ വാഹന, സ്പെയർ പാർട്സ് ഡീലർമാരുടെ വിൽപ്പന 4.8% വർധിച്ചു, അതേസമയം പുതിയ കാർ ഡീലർമാരുടെ വിൽപ്പന 5.2%വും സെക്കന്റ് ഹാൻഡ് കാർ ഡീലർമാരുടെ വിൽപ്പന 2%വും ഉയർന്നു.
പെട്രോൾ സ്റ്റേഷനുകളും വാഹന വിൽപ്പനയും ഒഴിവാക്കിയുള്ള കോർ റീട്ടെയിൽ വിൽപ്പന 0.2% വർധനവ് രേഖപ്പെടുത്തി. വാഹന വിലകളെ ബാധിക്കുന്ന പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഉപഭോക്താക്കൾ ആവശ്യങ്ങളുള്ള ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് ശ്രമിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.ബിൽഡിംഗ് മെറ്റീരിയലുകൾ, ഗാർഡൻ സപ്ലൈസ് എന്നിവയുടെ വിൽപ്പന 2.6% വർധിച്ചപ്പോൾ, വസ്ത്രങ്ങളുടെയും ആക്സസറികളുടെ വിൽപ്പനയും 2.6% ഉയർന്നു.
മാർച്ച് മാസത്തിലെ റീട്ടെയിൽ വിൽപ്പന 0.9% വർധനവുണ്ടായി എന്നത് വിപണിയിലെ നല്ല പ്രകടനമാണ് കാണിക്കുന്നത്. TD ബാങ്ക് സാമ്പത്തിക വിദഗ്ധൻ മാർക് എർകൊലാവോയും BMOയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയായ ഷെല്ലി കൗശികും ഈ വർധനവിന് താരിഫ് മുൻകൂർ വാങ്ങലുകൾ പ്രധാന കാരണമായിരുന്നു എന്ന് വിലയിരുത്തുന്നു. ഏപ്രിൽ മാസത്തിലെ പ്രാഥമിക കണക്കുകൾ, റീട്ടെയിൽ വിൽപ്പനയിൽ കൂടുതൽ 0.5% വർധനവ് സൂചിപ്പിച്ചെങ്കിലും, ഈ കണക്കുകൾ ഭാവിയിൽ പരിഷ്കരിക്കപ്പെടാമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ മുന്നറിയിപ്പ്.അടുത്ത പ്രധാന സാമ്പത്തിക സൂചകമായ മാർച്ച് മാസവും 2025-ലെ ആദ്യ പാദവുമുള്ള GDP കണക്കുകൾ മെയ് 30-ന് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



