Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home montreal

സോഷ്യൽ മീഡിയ വഴി ക്രൈം ഡീൽസ്; മോൺട്രിയലിൽ 75 യുവാക്കൾ അറസ്റ്റിൽ

Canada Varthakal by Canada Varthakal
November 18, 2026
in montreal
Reading Time: 1 min read
Social media

Image credits: screen grab

മോൺട്രിയൽ: മോൺട്രിയലിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 75 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 1 മുതൽ 12 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടനിലക്കാർ, നിർദേശങ്ങൾ അനുസരിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. മോൺട്രിയലിലും ക്യുബെക്ക് പ്രവിശ്യയിലെ മറ്റ് പ്രദേശങ്ങളിലുമായി ഇത്തരം 180 ഓളം കേസുകൾ നിലവിൽ അന്വേഷണത്തിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.

1 1 4

2024 ഒക്ടോബർ 5ന് ഓൾഡ് മോൺട്രിയലിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിലെ പ്രവർത്തനരീതികളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചത്. ജസ്റ്റിൻ ഫോർട്ടിയർ-ട്രാഹാൻ, യുവന്റിനോ ഹെർണാണ്ടസ് പെലേസ് എന്നിവരാണ് തീപിടിത്തം ഉണ്ടാക്കിയതെന്നും ഇതിൽ 43 വയസ്സുള്ള ലിയോണർ ജെറാഡിയും ഏഴ് വയസ്സുള്ള മകൾ വെറേൻ റെയ്‌നൗഡ്-ജെറാഡിയും കൊല്ലപ്പെട്ടെന്നും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പണം വാങ്ങി കുറ്റകൃത്യങ്ങൾ ചെയ്യുന്ന യുവാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനെ കണ്ടെത്തുന്നുവെന്ന് പോലീസ് അന്വേഷിച്ചു. ഇതിന്റെ ഭാഗമായാണ് പ്രോജക്ട് അറോറ ആരംഭിച്ചത്.

ADVERTISEMENT

ടെലിഗ്രാം, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളാണ് കുറ്റകൃത്യങ്ങൾക്ക് ആളുകളെ കണ്ടെത്താനും ബന്ധപ്പെടാനും പ്രധാനമായും ഉപയോഗിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. താൽപര്യമുള്ള യുവാക്കളെ കണ്ടെത്തിയ ശേഷം തീപിടിത്തം ഉണ്ടാക്കുക, വാഹനങ്ങൾ മോഷ്ടിക്കുക, ജ്വല്ലറി കടകളിൽ കവർച്ച നടത്തുക തുടങ്ങിയ ജോലികൾ ഏൽപ്പിക്കുന്നതായാണ് പോലീസ് കണ്ടെത്തൽ. ഒരേ കരാർ പലരിലേക്കും എത്തുന്നതിനാൽ ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം പേർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ളവർ നേരിട്ട് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടാതെ ഇടനിലക്കാരെ ഉപയോഗിച്ചാണ് കരാറുകൾ നൽകുന്നതെന്ന് പോലീസ് പറയുന്നു. പല യുവാക്കളും വിവിധ അക്കൗണ്ടുകളും വെർച്വൽ ഐഡന്റിറ്റികളും ഉപയോഗിക്കുന്നതിനാൽ യഥാർഥ വ്യക്തികളെ കണ്ടെത്താനും ബന്ധങ്ങൾ തിരിച്ചറിയാനും ബുദ്ധിമുട്ടുന്നുണ്ട്.

Also Read: APEC ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി ട്രംപും മാർക്ക് കാർണിയും; വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നു

സോഷ്യൽ മീഡിയ വഴി യുവാക്കളെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണമെന്ന് മോൺട്രിയൽ പോലീസ് (SPVM) അറിയിച്ചു. പണം വാഗ്ദാനം ചെയ്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്ന ഓൺലൈൻ സന്ദേശങ്ങൾ തിരിച്ചറിയാനും ഇത്തരം വലകളിൽ വീഴാതിരിക്കാനും യുവാക്കളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. സോഷ്യൽ മീഡിയ വഴി യുവാക്കളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതി മോൺട്രിയലിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇതിനെ തടയാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നും പോലീസ് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Montreal airport flight cancellations
montreal

മോൺട്രിയൽ വിമാനത്താവളത്തിൽ ശനിയാഴ്ച 40 വിമാനങ്ങൾ റദ്ദാക്കി; സർവീസുകൾ പുനരാരംഭിച്ചു

by Canada Varthakal
November 15, 2026
Montreal drug alert
montreal

ഓൺലൈനിൽ വിൽക്കുന്ന വ്യാജ മരുന്നുകളിൽ മാരകമായ ലഹരിപദാർത്ഥങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി മോൺട്രിയൽ ആരോഗ്യവകുപ്പ്

by Canada Varthakal
November 12, 2026
hospital
montreal

ഹാലോവീൻ ചോക്ലേറ്റിൽ കഞ്ചാവ്; നാലു വയസ്സുകാരൻ ആശുപത്രിയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

by Canada Varthakal
November 8, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.