ടൊറന്റോ: 26 വയസുള്ള യുവാവിനെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ടൊറന്റോ പൊലീസ്. ജൂൺ 15 മുതൽ ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കി പൊലീസ് ജനങ്ങളുടെ സഹായം തേടിയത്. പൊലീസിന്റെ വിവരമനുസരിച്ച്, ജസ്കരൺ (Jaskaran) എന്ന യുവാവിനെ 2026 ജൂൺ 15-ന് പുലർച്ചെ ഏകദേശം 1 മണിയോടെ ബാത്തർസ്റ്റ് സ്ട്രീറ്റിന്റെയും ഫ്ലീറ്റ് സ്ട്രീറ്റിന്റെയും പരിസരത്ത് അവസാനമായി കണ്ടതാണ്. ആറടി നാല് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയും ഉള്ള ഇയാൾക്ക് ചെറിയ കറുത്ത മുടിയും ചെറിയ കറുത്ത താടിയുമാണുള്ളത്.
അവസാനമായി കണ്ടപ്പോൾ ഇരുണ്ട പച്ച നിറത്തിലുള്ള ബേസ്ബോൾ ക്യാപ്, കറുത്ത ടി-ഷർട്ട്, ഇരുണ്ട പച്ച ജാക്കറ്റ്, കറുത്ത ജീൻസ്, കറുത്ത സ്ലിപ്പർ എന്നിവ ധരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ജസ്കരണിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളെക്കുറിച്ചോ നിലവിലെ താമസസ്ഥലത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ 416-808-1400 എന്ന നമ്പറിൽ ടൊറന്റോ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
26-year-old man missing in Toronto; police seek public's help.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





