Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

15,000 കിലോമീറ്ററിലേറെ കാൽനടയായി; കാനഡയെ നടന്നറിഞ്ഞ ദമ്പതികളുടെ എട്ടുവർഷത്തെ യാത്രയ്ക്ക് ഇന്ന് സമാപനം

Canada Varthakal by Canada Varthakal
August 3, 2026
in British Columbia
Reading Time: 1 min read
15,000 കിലോമീറ്ററിലേറെ കാൽനടയായി; കാനഡയെ നടന്നറിഞ്ഞ ദമ്പതികളുടെ എട്ടുവർഷത്തെ യാത്രയ്ക്ക് ഇന്ന് സമാപനം

വിക്ടോറിയ: എട്ടുവർഷം നീണ്ട പരിശ്രമത്തിനൊടുവിൽ 15,000 കിലോമീറ്ററിലേറെ ദൂരം കാൽനടയായി സഞ്ചരിച്ച വാങ്കൂവർ ദ്വീപിലെ ദമ്പതികൾ അവരുടെ സ്വപ്നയാത്രയുടെ അവസാനഘട്ടത്തിലെത്തി. ലാങ്‌ഫോർഡ് സ്വദേശികളായ സൈമൺ ലാനോയും ജൂലി ഷാറ്റലൈനും 2018-ൽ ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിൽ നിന്ന് ആരംഭിച്ച ട്രാൻസ് കാനഡ ട്രെയിൽ (Trans Canada Trail) യാത്രയാണ് ശനിയാഴ്ച വിക്ടോറിയയിലെ ‘മൈൽ സീറോ’യിൽ അവസാനിപ്പിക്കുന്നത്.

കാനഡയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് ട്രാൻസ് കാനഡ ട്രെയിൽ പൂർണമായി തുറന്നതോടെയാണ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഇരുവരും തീരുമാനിച്ചത്. ദീർഘദൂര കാൽനടയാത്രകളിൽ മുമ്പേ അനുഭവസമ്പത്തുണ്ടായിരുന്ന ഇവർ ആദ്യം നാല് വേനൽക്കാലങ്ങൾക്കുള്ളിൽ യാത്ര പൂർത്തിയാക്കാമെന്നാണ് കരുതിയത്. എന്നാൽ കോവിഡ്-19 മഹാമാരിയെ തുടർന്ന് യാത്ര നീണ്ടുപോയി. ഒടുവിൽ എട്ടുവർഷത്തിന് ശേഷമാണ് ലക്ഷ്യത്തിലെത്തുന്നത്.

ADVERTISEMENT

ഇത്രയും ദൈർഘ്യമുള്ള യാത്രയിൽ അവസാനത്തെ ലക്ഷ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മുന്നോട്ട് പോകാനാകില്ല. ഓരോ ദിവസവും ഓരോ ചെറിയ ഘട്ടമായി കണ്ടാണ് ഞങ്ങൾ മുന്നേറിയത്. 15,000 കിലോമീറ്ററിലേറെ നടന്നുകഴിഞ്ഞുവെന്ന കാര്യം ഇപ്പോഴും പൂർണമായി മനസ്സിലായിട്ടില്ലെന്ന് ജൂലി പറയുന്നു.

യാത്രയിലെ ഏറ്റവും മനോഹരമായ ഓർമകളെക്കുറിച്ച് ചോദിച്ചപ്പോൾ, “വഴിയിലുടനീളം കണ്ടുമുട്ടിയ ആളുകളാണ് തനിക്ക് ഏറ്റവും വിലപ്പെട്ട അനുഭവം, എന്നാണ് ജൂലിയുടെ മറുപടി. സൈമൺ പറയുന്നത്, ജൂൺ മാസത്തിലെ ഒരു പ്രഭാതത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഗ്രേ ക്രീക്ക് പാസിൽ ടെന്റ് തുറന്നപ്പോൾ ഏതാനും മീറ്റർ അകലെ എൽക്ക് മാനുകളുടെ വലിയ കൂട്ടത്തെ കണ്ട നിമിഷമാണ് ഒരിക്കലും മറക്കാനാകാത്ത അനുഭവമെന്നാണ്.

ട്രാൻസ് കാനഡ ട്രെയിലിന്റെ നിലവിലെ അവസ്ഥയിൽ ഇനിയും മെച്ചപ്പെടുത്തലുകൾ ആവശ്യമുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ചില ഭാഗങ്ങളിൽ ക്യാമ്പ് സൈറ്റുകൾ തമ്മിൽ 40 കിലോമീറ്ററിലേറെ ദൂരമുണ്ടാകുന്നത് കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് ജൂലി പറഞ്ഞു. ചില ട്രെയിൽ ഭാഗങ്ങൾ അടച്ചിട്ടിരിക്കുമ്പോഴും ഔദ്യോഗിക ആപ്പിൽ അതിന്റെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കാറില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, ന്യൂഫൗണ്ട്ലാൻഡിലെ ടി’റെയിൽവേ ട്രെയിലിനെയും പ്രിൻസ് എഡ്വേർഡ് ദ്വീപിലെയും ക്യൂബെക്കിലെയും സൈക്ലിംഗ്-നടത്തം സൗകര്യങ്ങളെയും സൈമൺ പ്രത്യേകം പ്രശംസിച്ചു. എന്നാൽ ചില പ്രവിശ്യകളിൽ ആവശ്യമായ ട്രെയിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ റോഡുകളിലൂടെയാണ് ഏറെ ദൂരം നടക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷമാണ് ഇത്തരമൊരു ദീർഘയാത്ര ഒരുമിച്ച് ആരംഭിച്ചതെന്ന് സൈമൺ പറഞ്ഞു. യാത്രയിലുടനീളം ഭക്ഷണവും ഉപകരണങ്ങളും പോലുള്ള കാര്യങ്ങൾ ജൂലി ശ്രദ്ധിച്ചപ്പോൾ, യാത്രാമാർഗങ്ങൾ ആസൂത്രണം ചെയ്തത് താനായിരുന്നുവെന്നും അതാണ് മികച്ച ടീമായി മുന്നോട്ട് പോകാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്ടോറിയയിലെ ‘മൈൽ സീറോ’യിൽ എത്തുന്ന നിമിഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ജൂലി വികാരാധീനയായി. “ആ നിമിഷത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേ കണ്ണ് നിറയുന്നു. ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും ഞങ്ങളോടൊപ്പം ആ നിമിഷം പങ്കിടാൻ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. അത് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നായിരിക്കും ജൂലി പറഞ്ഞു.

ഈ യാത്ര കാനഡയെ എനിക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. നടന്ന് സഞ്ചരിക്കുമ്പോൾ ഓരോ നിമിഷവും ഓരോ സ്ഥലവും കൂടുതൽ അടുത്തറിയാൻ സാധിക്കും. അതാണ് ഈ യാത്രയുടെ ഏറ്റവും വലിയ നേട്ടമെന്ന് സൈമൺ പറഞ്ഞു.

The eight-year journey of the couple who traversed Canada on foot concludes today.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: The eight-year journey of the couple
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വനസംരക്ഷണത്തിന് തിരിച്ചടി; ബി.സി.യിൽ തടിമില്ലുകൾ അടച്ചുപൂട്ടലിൽ
British Columbia

വനസംരക്ഷണത്തിന് തിരിച്ചടി; ബി.സി.യിൽ തടിമില്ലുകൾ അടച്ചുപൂട്ടലിൽ

by Canada Varthakal
August 1, 2026
വിന്നിപെഗിൽ ഇസ്ലാമിക് സെന്ററിന് നേരെ പെല്ലറ്റ് ഗൺ ആക്രമണം; സുരക്ഷ ശക്തമാക്കി പൊലീസ്
British Columbia

വിന്നിപെഗിൽ ഇസ്ലാമിക് സെന്ററിന് നേരെ പെല്ലറ്റ് ഗൺ ആക്രമണം; സുരക്ഷ ശക്തമാക്കി പൊലീസ്

by Canada Varthakal
July 31, 2026
റിച്ച്മണ്ട് ബോട്ട് അപകടം; ആറുപേരെ കാണാതായി, അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
British Columbia

റിച്ച്മണ്ട് ബോട്ട് അപകടം; ആറുപേരെ കാണാതായി, അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.