പണപ്പെരുപ്പവും ചെലവ് വർധനവും കാരണം കനേഡിയൻസ് റിട്ടയർമെന്റ് മാറ്റിവെക്കുന്നു
;ജീവിതച്ചെലവ്, ഉയരുന്ന പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം എന്നിവ കാരണം കനേഡിയൻ പൗരന്മാർ റിട്ടയർമെന്റ് പദ്ധതികൾ വലിയ തോതിൽ പുനഃക്രമീകരിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.
CIBC നടത്തിയ സർവേ പ്രകാരം 66% കനേഡിയൻസ് അവരുടെ റിട്ടയർമെന്റ് പദ്ധതികൾ മാറ്റിയിട്ടുണ്ട്. 70% ലധികം പേർ റിട്ടയർമെന്റിനു ശേഷവും പാർട്ട്-ടൈം ജോലികളിലോ ഗിഗ് ജോലികളിലോ തുടരാൻ ഉദ്ദേശിക്കുന്നതായും കണ്ടെത്തി.
സാമ്പത്തിക വിദഗ്ധർ ബജറ്റിംഗിന്റെയും RRSP, TFSA പോലെയുള്ള രജിസ്റ്റേർഡ് പ്ലാനുകളിലൂടെയുള്ള സമ്പാദ്യ വർദ്ധനവിന്റെയും പ്രാധാന്യം എടുത്തുപറയുന്നു. CARP പോലുള്ള സംഘടനകൾ നിർബന്ധിത RRSP പൻവലിക്കൽ പ്രായം 71-ൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള നയ മാറ്റങ്ങൾക്കായി വാദിക്കുന്നു. CPP പിൻവലിക്കൽ 70 വയസ്സ് വരെ വൈകിപ്പിക്കുന്നത് പെൻഷൻ ആനുകൂല്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. “നിങ്ങളുടെ CPP 70 വയസ്സ് വരെ വൈകിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 42% അധിക തുക ലഭിക്കും,” വാൻകൂവറിൽ നിന്നുള്ള ഫിനാൻഷ്യൽ പ്ലാനർ സുസൻ ലീ പറയുന്നു.






