ഹോക്കി ഇതിഹാസം ഗോർഡി ഹോവിന്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്,
നടൻ മൈക് മയേഴ്‌സ് പ്രചരിപ്പിച്ച ദേശീയ ഐക്യദാർഢ്യ മുദ്രാവാക്യം
ഒട്ടാവ:അമേരിക്കയുടെ നികുതി ഭീഷണികൾക്കും അതിർത്തി കൈയ്യേറ്റ ശ്രമങ്ങൾക്കുമെതിരെ കാനഡ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. “എൽബോസ് അപ്പ്” എന്ന പുതിയ ദേശീയ മുദ്രാവാക്യം ഹോക്കി ഇതിഹാസം ഗോർഡി ഹോവിന്റെ (“മിസ്റ്റർ എൽബോസ്”) കളിരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.കാനഡ ജന്മനായ നടൻ മൈക് മയേഴ്‌സ് സാറ്റർഡേ നൈറ്റ് ലൈവിൽ “കാനഡ ഈസ് നോട്ട് ഫോർ സെയിൽ” എന്ന് എഴുതിയ ടീഷർട്ട് ധരിച്ചുകൊണ്ട് ഈ മുദ്രാവാക്യം ലോകപ്രശസ്തമാക്കി. മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവും പ്രതിഷേധക്കാരും ഒരുപോലെ ഈ മുദ്രാവാക്യം ഏറ്റെടുത്തിട്ടുണ്ട്.
“നമ്മൾ ശാന്തസ്വഭാവമുള്ളവരാണെന്ന് പലർക്കും തോന്നാം, പക്ഷേ നമ്മുടെ അവകാശങ്ങൾക്കും നമ്മുടെ രാജ്യത്തിനും വേണ്ടി നിലകൊള്ളാൻ നമുക്കറിയാം” – മൈക് മയേഴ്‌സ്






