കൊച്ചി: വിവാദ യൂട്യൂബ് ഉള്ളടക്കങ്ങളിലൂടെ ശ്രദ്ധേയനായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ അന്വേഷണം ശക്തമാക്കി കൊച്ചി സിറ്റി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ നിർദ്ദേശാനുസരണമാണ് കൊച്ചി പൊലീസ് ഈ നീക്കം ആരംഭിച്ചത്. പോക്സോ, ലഹരിമരുന്ന് ഉപയോഗം (എം.ഡി.എം.എ), സമൂഹമാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചാരണം, സാമ്പത്തിക തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങി അതീവ ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങളാണ് ഈ ഓൺലൈൻ സംഘത്തിനെതിരെ ഉയർന്നിട്ടുള്ളത്.
സംഘത്തിൽ പെട്ടവർ തമ്മിൽ പിരിഞ്ഞതിനു പിന്നാലെ പരസ്പരം ഉന്നയിച്ച ഗുരുതര വെളിപ്പെടുത്തലുകൾ അടിസ്ഥാനമാക്കി അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ഡിജിപിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. പൊതുവേദികളിലും ഡിജിറ്റൽ ഇടങ്ങളിലും പരസ്യമായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും ക്രിമിനൽ പശ്ചാത്തലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെയും യുവതലമുറയുടെയും ഭാവിയെ പൂർണ്ണമായും തകർക്കുന്ന ഇത്തരം ക്രിമിനൽ ശൃംഖലകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ലഹരി ഉപയോഗം, ഗായിക ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളിൽ ഉൾപ്പെട്ട ഡിജിറ്റൽ തെളിവുകൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും കൊച്ചി പൊലീസിന്റെ പരിധിക്കു പുറത്തായതിനാൽ ലഭ്യമായ വീഡിയോകളും ഡിജിറ്റൽ തെളിവുകളും വിശകലനം ചെയ്ത് തയ്യാറാക്കുന്ന വിശദമായ റിപ്പോർട്ട് സൈബർ പൊലീസ് വൈകാതെ സംസ്ഥാന വിങ്ങിലേക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർന്നുള്ള ശക്തമായ നിയമനടപടികളിലേക്ക് അന്വേഷണസംഘം കടക്കുക.
YouTuber Cap and Gang got the job; Cyber Police to investigate POCSO and drug use; Report soon
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









