ആൽബർട്ട: ഒക്ടോബർ ഒന്ന് മുതൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ പുതുക്കിയ മിനിമം വേതന നിരക്കുകൾ പ്രാബല്യത്തിൽ വരും. എന്നാൽ, 2018-ന് ശേഷം മിനിമം വേതനം ഉയർത്താത്ത ഏക പ്രവിശ്യയായി ആൽബർട്ട തുടരുകയാണ്. ഇത് ആൽബർട്ടയെ കാനഡയിൽ ഏറ്റവും കുറഞ്ഞ മിനിമം വേതനം നൽകുന്ന പ്രവിശ്യയാക്കി മാറ്റുന്നു. തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഒരു കാലത്ത് ഉയർന്ന മിനിമം വേതനം നൽകിയിരുന്ന പ്രവിശ്യയായിരുന്നു ആൽബർട്ട. 2018-ൽ എൻഡിപി സർക്കാർ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി വർധിപ്പിച്ചതാണ് അവസാനത്തെ പ്രധാന മാറ്റം. എന്നാൽ, പിന്നീട് ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.
അടുത്ത മാസം മുതൽ സാസ്ക്കാച്ചെവൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ മിനിമം വേതനം മണിക്കൂറിന് 15 ഡോളറിൽ നിന്ന് 15.35 ഡോളറായി ഉയർത്തും. ഇതോടെ, കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്ന പ്രവിശ്യയായി ആൽബർട്ട മാറും. സാമ്പത്തിക അസ്ഥിരതയും, വിലക്കയറ്റവും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Alberta lags behind as other provinces raise wages: Workers in crisis



