വിന്നിപെഗ്: നഗരത്തിൽ വർധിച്ചു വരുന്ന തീവെപ്പ് സംഭവങ്ങൾ തടയാൻ പൊതുജനങ്ങളുടെ സഹായം തേടി വിന്നിപെഗ് സിറ്റി അധികൃതർ. ഈ വർഷം ആദ്യത്തെ മൂന്ന് പാദങ്ങളിൽ മാത്രം പോലീസ് 177 തീവെപ്പ് കേസുകളാണ് അന്വേഷിച്ചത്. അടുത്തിടെ നടന്ന എക്സ്ചേഞ്ച് ഇവന്റ് സെന്ററിലെയും ജോണി ജിസ് റെസ്റ്റോറന്റിലെയും തീപിടിത്തങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ പൊതു സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നതായി മേയർ സ്കോട്ട് ഗില്ലിങ്ഹാം വെള്ളിയാഴ്ച പറഞ്ഞു.
കാനഡയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വിന്നിപെഗിൽ തീപിടിത്ത നിരക്ക് കൂടുതലാണെന്ന് വിന്നിപെഗ് ഫയർ പാരാമെഡിക് സർവീസ് (WFPS) ചീഫ് ക്രിസ്ത്യൻ ഷ്മിഡ്റ്റ് അറിയിച്ചു. ഈ വെല്ലുവിളിക്ക് അടിയന്തിര ശ്രദ്ധയും കൂട്ടായ പ്രവർത്തനവും ആവശ്യമാണ്. തീവെപ്പ് തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നഗരം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2025-ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ, 378 ഒഴിഞ്ഞ കെട്ടിടങ്ങൾ കർശനമായ മാനദണ്ഡങ്ങളോടെ അടച്ചുപൂട്ടി. കൂടാതെ, 372 ടൺ നിയമവിരുദ്ധമായ മാലിന്യം നീക്കം ചെയ്യുകയും 9,600-ൽ അധികം പരിശോധനകൾ നടത്തുകയും ചെയ്തു.
പോലീസ്, ബൈലോ ടീമുകൾ തമ്മിലുള്ള ഈ സഹകരണം, വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ‘ആർസൺ ടാസ്ക് ഫോഴ്സ്’ (Arson Task Force)-ന്റെ പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഗില്ലിങ്ഹാം അഭിപ്രായപ്പെട്ടു. ഏകോപനം, വിവരങ്ങൾ പങ്കിടൽ, ഒറ്റക്കെട്ടായ സമീപനം എന്നിവയാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ. നിയമവിരുദ്ധമായി മാലിന്യം തള്ളുന്നതോ, ഒഴിഞ്ഞ കെട്ടിടങ്ങളിൽ ആളുകൾ അതിക്രമിച്ച് കയറുന്നതിന്റെ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 311-ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഒഴിഞ്ഞതോ ബോർഡ് ചെയ്തതോ ആയ കെട്ടിടങ്ങളിൽ ആളുകൾ അതിക്രമിച്ചു കയറുന്നത് കണ്ടാൽ ഉടൻ 911-ൽ വിളിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Winnipeg public safety risk: Arson cases on the rise; authorities seek public help






