ലോകകപ്പിലെ പ്രധാന ഫേവറേറ്റുകൾ ആണ് ബ്രസീൽ. ലോകകപ്പിന്റെ ചരിത്രത്തിൽ അവർ പങ്കെടുക്കാത്ത ചരിത്രമില്ല. 1958,1962,1970,1994,2002 തുടങ്ങി അഞ്ചു ലോക കിരീടങ്ങളിൽ അവർ മുത്തമിട്ടിട്ടുണ്ട്
2026 ലോകകപ്പിലേക്ക് വരുമ്പോൾ ലോക കിരീടം 24 വർഷങ്ങളായി അവർക്കു കിട്ടാകനിയാണ്
2026 ലോകകപ്പിലേക്ക് വരുമ്പോൾ എല്ലാവരും പരിചയസമ്പന്നരായ കളിക്കാരാണ് അവരുടെ ടീമിൽ എന്നാൽ അവരുടെ കോച്ച് ആയി വരുന്നത് “ആൻസലോട്ടി” എന്ന ഇറ്റാലിയൻ പരിശീലകനാണ്.
അദ്ദേഹത്തിന് സ്വന്തമായി “ഫിഫ ക്ലബ് വേൾഡ് കപ്പ്” അടക്കം 28 പ്രധാന കിരീടങ്ങൾ കൈവശമുണ്ട്. അവസാനമായി റിയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങുമ്പോൾ അവർക്കുവേണ്ടി മാത്രം 11 പ്രധാന കിരീടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. 2026 ലേ മറ്റൊരു പ്രത്യേകത ബ്രസീൽ ടീം ആദ്യമായാണ് തങ്ങളുടെ ടീമിനെ നയിക്കാൻ ഒരു വിദേശ പരിശീലകനെ നിയമിക്കുന്നത് എന്നതാണ്. 2026 ലോകകപ്പ് വരെ ആയിരിക്കും അദ്ദേഹത്തിന്റെ കരാർ. ക്ലബ് ഫുട്ബോളിൽ എല്ലാം നേടിയാണ് അദ്ദേഹത്തിന്റെ വരവ്. ലോകകപ്പ് കൂടി നേടാൻ ഉറച്ചാണ് അദ്ദേഹം ബ്രസീൽ ടീമിനെ നയിക്കുക
ബ്രസീൽ ടീമിന്റെ ഇപ്രാവശ്യത്തെ പ്രധാന പ്രത്യേകതയും ആൻസിലോട്ടി എന്ന പരിശീലകൻ തന്നെയായിരിക്കും. അദ്ദേഹം പരിശീലിപ്പിച്ച മിക്ക പ്രധാന താരങ്ങളും ബ്രസീൽ ടീം താരങ്ങളായതുകൊണ്ട് അദ്ദേഹത്തിന് ആ ടീമുമായി എളുപ്പത്തിൽ പൊരുത്തപ്പെടുവാനും കഴിയും.
ഇതെല്ലാം തന്നെയായിരിക്കും ബ്രസീൽ ആൻസലോട്ടി എന്ന പരിശീലകനിൽ കണ്ടിരിക്കുന്നത്. എന്തുതന്നെയായാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് കൊണ്ട് ലോകകപ്പിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കാൻ ബ്രസീൽ ടീമിനെ കഴിയുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും
ചരിത്രമുറങ്ങുന്ന ബ്രസീൽ ടീം
കനറികൾ ആദ്യമായി ലോകകപ്പ് നേടുമ്പോൾ ഒരു 17 വയസ്സുകാരനായിരുന്നു അതിലെ പ്രധാന ആകർഷണം വേറെ ആരുമല്ല “ബ്ലാക്ക് പേൾ” എന്ന് ഇന്ന് ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്ന പെലെ എന്ന കറുത്ത മുത്ത്
(1958,1962,1970) തുടങ്ങി മൂന്ന് ലോകകപ്പും അദ്ദേഹം തന്റെ ദേശീയ ടീമിന് വേണ്ടി നേടി കൊടുത്തു.1970 ലേ വേൾഡ് കപ്പിൽ അദ്ദേഹം “ഗോൾഡൻ ബോൾ” സമ്മാനവും കരസ്ഥമാക്കി.1994,2002 എന്നീ ലോക കപ്പുകളിൽ റൊണാൾഡോ അടക്കം അന്ന് ഫുട്ബോൾ ലോകം കണ്ട എല്ലാ മികച്ച താരങ്ങളും അവരുടെ നിലയിൽ ഉണ്ടായിരുന്നു. ഈ വർഷങ്ങളായിരുന്നു കനറികളുടെ മറ്റൊരു സുവർണ്ണകാലം. പിന്നീട് അങ്ങോട്ടുള്ള ലോകകപ്പിൽ മികച്ച താരങ്ങൾ ഉണ്ടായിട്ടും കിരീടം എന്ന ആഗ്രഹം അവർക്ക് എത്തി പിടിക്കാനായിട്ടില്ല നിലവിൽ അവരുടെ തുറുപ്പു ചീട്ടു ഫുട്ബോൾ “ലോകത്തിന്റെ പ്രിൻസ്” എന്ന “നെയ്മർ” തന്നെയാണ്. പരിക്കുകൾ അദ്ദേഹത്തെ വേട്ടയാടുമ്പോഴും തന്റെ ലക്ഷ്യത്തിനുവേണ്ടി അദ്ദേഹം പരിശ്രമിക്കുന്നത് ഓരോ കാണികൾക്കും മനസ്സിലാവും.
ആൻസലൊട്ടിയുടെ ബ്രസീൽ ടീം
2026 ലോകകപ്പിൽ അവർ പന്ത് തട്ടുമ്പോൾ അവരുടെ നിലയിൽ കാസിമാരോ അടക്കം കുറച്ചു താരങ്ങൾ തിരികെ ലോകകപ്പിൽ പന്തു തൊട്ടുമായിരിക്കും. നിലവിൽ അവരുടെ വല കാക്കാൻ അലിസൺ ഉണ്ട്. ക്ലബ് ഫുട്ബോളിൽ “ലിവർപൂളിന്” വേണ്ടി മിന്നും പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. പ്രതിരോധ നിലയിൽ എഡെർ മിലിറ്റാവോ യും മാർക്വിനോസും ശക്തരാണ് മധ്യനിര നയിക്കാൻ ഫുട്ബോൾ ആരാധകരുടെ സ്വന്തം കേസ്മിറോ തുടങ്ങിയവരുമുണ്ട് നെയ്മർ, റാഫിൻഹ, വിനീഷ്യസ്,ആൻ്റണി റോഡ്രിഗോ തുടങ്ങി ഫുട്ബോൾ ആരാധകരുടെ പ്രധാന ഫോർവേഡുകളും അവരുടെ നിലയിൽ സജ്ജമാണ്. ഇവരെല്ലാവരും ക്ലബ് ഫുട്ബോളിൽ തങ്ങളുടെ പദവി തെളിയിച്ചവരാണ്.
താരങ്ങൾ
ബാഴ്സലോണയ്ക്ക് വേണ്ടി റാഫിൻഹ ഈ സീസണിൽ നിറഞ്ഞാടുകയാണ്. കൂടാതെ റിയൽ മാഡ്രിഡിന് വേണ്ടി റോഡ്രിഗോ, വിനീഷ്യസ് പന്ത് തട്ടുന്നു. മാ ഞ്ചസ്റ്റർ യുണൈറ്ററിന്റെ കുപ്പായത്തിൽ കേസ്മിറോ യും പി എസ് ജി ക്ക് വേണ്ടി മാർക്വിനോസ് തുടങ്ങിയവർ
ഇങ്ങനെ എല്ലാവരും ഒരുമിച്ച് വേൾഡ് കപ്പിനായി കുപ്പായം അണിയുമ്പോൾ ആൻസലോട്ടിയുടെ കീഴിൽ ഒരു കിരീടം എന്നത് വെറും സ്വപ്നമാകൻ വഴിയില്ല എല്ലാ ലോകകപ്പിലും കാനറികളുടെ സാമ്പാ നൃത്തം മൈതാനങ്ങളിലെ പുൽത്തകിടുകളെ രോമാഞ്ചം കൊള്ളിക്കാറുണ്ട് ഇത്തവണ എന്താകും? ബ്രസീൽ ടീം 24 വർഷങ്ങൾക്കു മുമ്പ് അവർക്ക് കൈവിട്ടുപോയ ലോക രാജാക്കന്മാർ എന്ന സ്ഥാനം ആൻസലേയിലൂടെ പിടിച്ചെടുക്കുമോ കാത്തിരുന്നു കാണാം
“അനന്ദു സുന്ദർ”






