കാനഡയിലെ പ്രശസ്ത വാണിജ്യസ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
കാനഡയിലെ ഏറ്റവും പഴക്കമുള്ള Retailer Hudson’s Bay 80 store-ളും, 3 Sax of 5th, 13Sax of 5th ലൊക്കേഷനുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളും 12 ആഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ സാധ്യതയുള്ള അടിയന്തിര ലിക്വിഡേഷൻ നേരിടുകയാണ്. ഏകദേശം 1 ബില്യൺ ഡോളർ കടത്തിലും പരാജയപ്പെട്ട ധനസഹായ ശ്രമങ്ങളിലും പെട്ടുഴലുന്ന കമ്പനി മാർച്ച് 7-ന് കടക്കാരിൽ നിന്നുള്ള സംരക്ഷണം തേടിയെങ്കിലും മതിയായ ഫണ്ട് സമാഹരിക്കാൻ സാധിച്ചിട്ടില്ല.
തങ്ങളുടെ ആസ്തികൾക്കായി നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമ്പോഴും, ഇന്നത്തെ ഉപഭോക്താക്കളെ ആകർഷിക്കാൻ കൂടുതൽ ആധുനിക റീട്ടെയിൽ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗണ്യമായി ചെറിയ സാന്നിധ്യം മാത്രമായിരിക്കും അതിന്റെ ഭാവിയിലുണ്ടാവുക എന്നാണ് വിദഗ്ധർ കരുതുന്നത്.



