Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കാട്ടുതീ പുക അമേരിക്കയിൽ; കാനേഡിയൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ വേണമെന്ന് ട്രംപ്

Canada Varthakal by Canada Varthakal
July 17, 2026
in World
Reading Time: 1 min read
‘ഞങ്ങൾ നല്ലവരായത് കൊണ്ട് അവധി നൽകി’; ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാനെ പരിഹസിച്ച് ട്രംപ്

ഒട്ടാവ: കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കാനഡയ്‌ക്കെതിരായ വിമർശനം ശക്തമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ വനപ്രദേശങ്ങളുടെ പരിപാലനത്തിലെ വീഴ്ചയാണ് അതിർത്തി കടന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ അപകടകരമായ വായു മലിനീകരണത്തിന് കാരണമാകുന്നതെന്നും, ഇതുമൂലം അമേരിക്ക നേരിടുന്ന സാമ്പത്തിക നഷ്ടം കാനഡൻ ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള തീരുവയിൽ ഉൾപ്പെടുത്തണമെന്നും ട്രംപ് സാമൂഹികമാധ്യമ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വർഷംതോറും ആവർത്തിക്കുന്ന ഈ സാഹചര്യം അമേരിക്കയ്ക്ക് ബില്യൺ കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

WhatsApp Image 2026 07 12 at 4.27.05 PM 2

ട്രംപിന് മുൻപും അമേരിക്കയിലെ ചില റിപ്പബ്ലിക്കൻ നേതാക്കൾ കാനഡയുടെ കാട്ടുതീ നിയന്ത്രണ നടപടികളെ വിമർശിച്ചിരുന്നു. മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, കാട്ടുതീ പുകയും അതിന്റെ ആഘാതവും നേരിടുന്നതിൽ കാനഡ ആവശ്യമായ അടിയന്തരത കാണിച്ചില്ലെന്ന് ആരോപിച്ചു. മിഷിഗൺ ഗവർണർ സ്ഥാനാർഥി ജോൺ ജെയിംസും കാനഡയ്‌ക്കെതിരെ
സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ച്, കാട്ടുതീ നിയന്ത്രണത്തിൽ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ബെർണി മൊറേനോയും കാനഡയുടെ കാട്ടുതീ നിയന്ത്രണത്തെ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചു.

ADVERTISEMENT

അതേസമയം, കാനഡയിലെ വിവിധ പ്രവിശ്യകളിൽ കാട്ടുതീ വ്യാപനം തുടരുകയാണ്. ദേശീയ കാട്ടുതീ നിരീക്ഷണ റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്ച മാത്രം 43 പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സജീവമായ കാട്ടുതീകളുടെ എണ്ണം 903 ആയി ഉയർന്നു. ഇവയിൽ 122 എണ്ണം നിയന്ത്രണാതീതമായി തുടരുകയാണ്. ഒന്റാറിയോയിലെ നിരവധി സമൂഹങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ പൂർണ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. പുകമൂലം ശുദ്ധവായു ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് മാറേണ്ട സാഹചര്യം നേരിട്ടതായി ഒഴിപ്പിക്കപ്പെട്ട ചിലർ പ്രതികരിച്ചു.

അമേരിക്കൻ വിമർശനങ്ങൾക്ക് മറുപടിയായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. സമീപ വർഷങ്ങളിൽ കാലിഫോർണിയ ഉൾപ്പെടെയുള്ള അമേരിക്കൻ സംസ്ഥാനങ്ങളിലെ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾക്കും പ്രകൃതിദുരന്ത സാഹചര്യങ്ങളിലും കാനഡ സഹായം നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിമർശനങ്ങൾ ഉന്നയിക്കുന്നതിനുപകരം ആവശ്യമായ സഹായം നൽകുകയാണ് ഇരു രാജ്യങ്ങളും ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ, കൊളറാഡോയിലെ കാട്ടുതീ അണയ്ക്കുന്നതിനിടെ ജീവൻ നഷ്ടമായ 56-കാരനായ കനേഡിയൻ പൈലറ്റ് നിക്കോളസ് ഡെയിലിന് അമേരിക്കൻ രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും ആദരാഞ്ജലി അർപ്പിച്ചതും ശ്രദ്ധേയമായി. നിലവിൽ കാട്ടുതീയും പുകമലിനീകരണവും കാനഡ-അമേരിക്ക ബന്ധത്തിലെ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്

Wildfire smoke reaches the US; Trump calls for higher tariffs on Canadian products.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Donald Trumptariffs on Canadian products.Wildfire smoke
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026
Trump
World

ഹോർമുസിൽ വഴിമുട്ടി സമാധാനം!; ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്, സൈനിക നടപടിക്കില്ലെന്ന് ഇറാൻ

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.