കമ്പ്യൂട്ടർ സയൻസ് (CS), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നീ വിഷയങ്ങളിൽ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പ്രധാന തിരഞ്ഞെടുപ്പുകളാണ് യുഎസും കാനഡയും. ഈ രണ്ട് രാജ്യങ്ങളിലെയും വിദ്യാഭ്യാസ നിലവാരം, ചെലവ്, തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള അവസരങ്ങൾ എന്നിവ പരിശോധിക്കാം.
- വിദ്യാഭ്യാസ നിലവാരം
യുഎസ്: CS, AI ഗവേഷണത്തിൽ ലോകത്ത് ഒന്നാമതാണ്. MIT, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങൾ യുഎസിലാണ്. ബിഗ് ടെക് കമ്പനികളുമായുള്ള ശക്തമായ പങ്കാളിത്തവും യുഎസിനുണ്ട്.
കാനഡ: AI-യുടെ പ്രധാന കേന്ദ്രമായി അതിവേഗം വളരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, UBC തുടങ്ങിയവ മികച്ച റാങ്കുകളുമായി മുന്നിലുണ്ട്.
- പഠനച്ചെലവും ജീവിതച്ചെലവും
യുഎസിനെ അപേക്ഷിച്ച് കാനഡയിൽ പഠനച്ചെലവും ജീവിതച്ചെലവും വളരെ കുറവാണ്. ഉദാഹരണത്തിന്, മാസ്റ്റേഴ്സ് കോഴ്സുകൾക്ക് യുഎസിൽ ₹ 54 ലക്ഷം വരെ ഫീസ് വരുമ്പോൾ കാനഡയിൽ ഇത് ₹ 21 ലക്ഷം മുതൽ തുടങ്ങുന്നു.ജീവിതച്ചെലവും കാനഡയിലാണ് കുറവ്.
- ജോലി സാധ്യതകളും ശമ്പളവും
ശമ്പളം കൂടുതൽ യുഎസിൽ: സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് കാനഡയിൽ പ്രതിവർഷം ₹ 68 ലക്ഷം വരെ ലഭിക്കുമ്പോൾ യുഎസിൽ ₹ 1.26 കോടി വരെ ലഭിക്കാൻ സാധ്യതയുണ്ട്.യുഎസ്എയിലാണ് ഏറ്റവും ഉയർന്ന ശമ്പളമുള്ള AI, CS തസ്തികകളുള്ളത്. അതേസമയം, കാനഡയിലെ ടെക് മേഖല അതിവേഗം വളരുന്നുണ്ട്.
- വിസയും സ്ഥിരതാമസവും (PR)
സ്ഥിരതാമസത്തിന് (Permanent Residency – PR) വ്യക്തമായ മാർഗ്ഗം ഒരുക്കുന്നത് കാനഡയാണ് (Express Entry വഴി). യുഎസിൽ PR ലഭിക്കാൻ H1B ലോട്ടറിയെയും തൊഴിലുടമയുടെ സ്പോൺസർഷിപ്പിനെയും ആശ്രയിക്കേണ്ടതുണ്ട്. രണ്ട് രാജ്യങ്ങളിലും പഠനശേഷം 3 വർഷം വരെ ജോലി ചെയ്യാൻ അവസരം ലഭിക്കും.
മികച്ച റാങ്കുകളും ഉയർന്ന ശമ്പളവുമാണ് ലക്ഷ്യമെങ്കിൽ യുഎസ്എ തിരഞ്ഞെടുക്കാം. എന്നാൽ, കുറഞ്ഞ ചെലവിൽ പഠിക്കാനും പഠനശേഷം സ്ഥിരതാമസത്തിനുള്ള എളുപ്പവഴികൾ തേടുന്നവർക്കും കാനഡ മികച്ച ഓപ്ഷനാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
USA vs Canada: Which Country is Best For Computer Science & AI






