മോങ്ക്ടൺ: മോങ്ക്ടൺ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ജലവിതരണ പൈപ്പ് പൊട്ടി. ഈ സാഹചര്യം കണക്കിലെടുത്ത്, അണുബാധ ഒഴിവാക്കാൻ മുൻകരുതൽ എന്ന നിലയിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശം നൽകി. തിങ്കളാഴ്ച പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതായി സിറ്റി ഓഫ് മോൺക്ടൺ അധികൃതർ അറിയിച്ചു. ഈ മുന്നറിയിപ്പ് ബാധകമായ പ്രദേശങ്ങൾ ഇവയാണ്: വടക്ക് – പടിഞ്ഞാറ് വീലർ ബൊളിവാർഡ്, തെക്ക് മില്ലേനിയം ബൊളിവാർഡ്, കിഴക്ക് വെസ്റ്റ് ലെയ്ൻ എന്നിവയുടെ അതിർത്തികൾക്കുള്ളിൽ വരുന്ന പ്രദേശങ്ങളും വെസ്റ്റ്ബ്രൂക്ക് സർക്കിൾ ഏരിയയും.
“ലഭ്യമായ എല്ലാ വിവരങ്ങളും സിറ്റി ഓഫ് മോൺക്ടൺ വിലയിരുത്തുന്നുണ്ട്, കൂടാതെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്,” എന്ന് സിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. “ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള വെള്ളം ഉറപ്പാക്കുന്നതിനായി 72 മണിക്കൂർ വെള്ളം പരിശോധിക്കുന്നത് തുടരും.” ഈ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ആളുകൾ, കുടിക്കുന്നതിനും, പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും, പല്ല് തേക്കുന്നതിനും, കുട്ടികൾക്കുള്ള ഫോർമുല, ജ്യൂസുകൾ എന്നിവ ഉണ്ടാക്കുന്നതിനും ഒരു മിനിറ്റ് നേരത്തേക്ക് വെള്ളം തിളപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കുളിക്കുന്നതിനും, കൈ കഴുകുന്നതിനും, തുണി കഴുകുന്നതിനും ഈ വെള്ളം സുരക്ഷിതമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Water supply pipe bursts in Moncton; advice to use boiled water






