Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ഗൂഗിൾ എർത്തിലെ പുതിയ എഐ ഫീച്ചർ വ്യാജപ്രചാരണങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
August 1, 2026
in SCI-TECH
Reading Time: 1 min read
ഗൂഗിൾ എർത്തിലെ പുതിയ എഐ ഫീച്ചർ വ്യാജപ്രചാരണങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ഗൂഗിൾ എർത്തിൽ ഉപയോക്താക്കൾക്ക് വ്യാജ ചിത്രങ്ങൾ നിർമിക്കാൻ സഹായിക്കുന്ന പുതിയ എഐ ടൂൾ അവതരിപ്പിച്ചതിനെതിരെ മുന്നറിയിപ്പുമായി സാങ്കേതിക വിദഗ്ധർ. സാറ്റലൈറ്റ് ഉപഗ്രഹ ചിത്രങ്ങൾക്ക് മുകളിൽ എഐ നിർമിത ചിത്രങ്ങൾ കൂട്ടിച്ചേർക്കാൻ സഹായിക്കുന്ന ‘നാനോ ബനാന 2’ എന്ന ഇമേജ് ജനറേറ്റർ ടൂളാണ് ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തിയത്. ടെക്സ്റ്റ് നിർദേശങ്ങളിലൂടെ ഗൂഗിളിന്റെ യഥാർത്ഥ ഉപഗ്രഹ ചിത്രങ്ങളിൽ തെറ്റായ വിവരങ്ങളും ചിത്രങ്ങളും സൃഷ്ടിക്കാനും മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഷെയർ ചെയ്യാനും ഇതുവഴി സാധിക്കും. വ്യാഴാഴ്ച പുറത്തിറക്കിയ ഈ സംവിധാനം വ്യാജപ്രചാരണങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബിബിസി വെരിഫൈ നടത്തിയ പരിശോധനയിൽ ഈ ഫീച്ചർ ഉപയോഗിച്ച് തകർന്നുവീണ ഈഫൽ ടവർ, ഗിസയിലെ പിരമിഡിനെ വിഴുങ്ങുന്ന ഗർത്തം, ഉക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ ടാങ്കുകൾ എന്നിവയുടെ വ്യാജ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. തെറ്റായ സന്ദേശങ്ങൾ നൽകുന്നത് തടയാൻ എഐ മോഡലിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയെങ്കിലും ചില വാക്കുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഈ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ കഴിയുമെന്ന് പരിശോധനയിൽ തെളിഞ്ഞു.

ADVERTISEMENT

ഇറാനിൽ നിലവിലില്ലാത്ത ആണവനിലയം, യുഎസ്-മെക്സിക്കോ അതിർത്തിയിലെ അഭയാർഥി ക്യാമ്പ്, ഗാസയിലെ ബോംബ് ഗർത്തമുള്ള ആശുപത്രി എന്നിങ്ങനെ തീർത്തും വ്യാജമായ ചിത്രങ്ങൾ നിർമിക്കാൻ ഇതിലൂടെ സാധിച്ചതായി എഐ എക്‌സ്പേർട്ട് ഹെങ്ക് വാൻ എസ് വ്യക്തമാക്കി. യഥാർത്ഥ ഉപഗ്രഹ ചിത്രങ്ങളും അക്ഷാംശ-രേഖാംശ അക്ഷങ്ങളും ഉപയോഗിക്കുന്നതിനാൽ ഇത്തരം ചിത്രങ്ങൾക്ക് ഗൂഗിൾ എർത്തിന്റെ ഔദ്യോഗിക വിശ്വാസ്യത കൈവരുമെന്നതാണ് പ്രധാന ആശങ്ക. ഇത് പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും പെട്ടെന്ന് വഞ്ചിക്കാൻ ഇടയാക്കും.

എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങൾ തിരിച്ചറിയാൻ കണ്ടുപിടിക്കാനാകാത്ത വാട്ടർമാർക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഗൂഗിളിന്റെ വാദം. കൂടാതെ ഗൂഗിൾ ലെൻസ്, ജെമിനി ചാറ്റ്ബോട്ട് എന്നിവ വഴി ഇത്തരം ചിത്രങ്ങളുടെ വസ്തുത പരിശോധിക്കാമെന്നും കമ്പനി പറയുന്നു. എന്നാൽ ഈ സുരക്ഷാ പരിശോധനകളെപ്പോലും മറികടന്ന് ജെമിനിയെക്കൊണ്ട് വ്യാജ ചിത്രങ്ങൾ യഥാർത്ഥ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യ്തു.

യുദ്ധമേഖലകളിലും അടിയന്തര സാഹചര്യങ്ങളിലും ഇത്തരം വ്യാജ ഉപഗ്രഹ ചിത്രങ്ങൾ നിർമിക്കപ്പെടുന്നത് വിവരശേഖരണത്തെയും പൊതുവിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധനായ ഹെൻറി ആജ്ഡറും ജിയോസ്പേഷ്യൽ അനലിസ്റ്റ് ബിൽ ഗ്രീറും മുന്നറിയിപ്പ് നൽകുന്നു. ചരിത്രപരമായി സാറ്റലൈറ്റ് ചിത്രങ്ങളെ ആളുകൾ പൂർണമായി വിശ്വസിച്ചിരുന്ന അവസ്ഥയ്ക്കാണ് എഐയുടെ കടന്നുവരവോടെ വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. സർക്കാരുകൾ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ ചിത്രങ്ങൾ കുറയുകയും വ്യാജ ചിത്രങ്ങൾ വർധിക്കുകയും ചെയ്യുന്നത് വിവരങ്ങളുടെ സത്യാവസ്ഥ തകരാൻ കാരണമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Warning that new AI feature in Google Earth could lead to fake news

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എഐ ഉപയോഗം കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കാനഡ; സെപ്റ്റംബർ 23 വരെ പൊതുചർച്ച
Canada

എഐ ഉപയോഗം കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കാനഡ; സെപ്റ്റംബർ 23 വരെ പൊതുചർച്ച

by Canada Varthakal
July 31, 2026
ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.