blizzard ഭീഷണി ശക്തമാകുന്നു
കാനഡയുടെ വെസ്റ്റേൺ മേഖലകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ആൽബർട്ടയിലെയും, ബ്രിട്ടീഷ് കൊളംബിയയിലെയും മലയോര മേഖലകളിൽ blizzard സാധ്യത വർധിക്കുന്നു. ഇത് സംബന്ധിച്ച് Avalanche Canada സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ചകളിൽ താപനില ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ബി.സിയിൽ വലിയതോതിലുള്ള blizzard ഉണ്ടായി. ഇത് മൂലം നിരവധി മരങ്ങൾ കടപുഴകി വീഴുകയും, താഴ്ന്ന പ്രദേശങ്ങളിലേക്ക് മഞ്ഞു നീങ്ങുകയും ചെയ്തു. Albertaയിലെ Kananaskis-ലെ ചില ഭാഗങ്ങളിൽ blizzard സാധ്യത കണക്കിലെടുത്ത് അടച്ചിട്ടിരിക്കുകയാണ്.
Kaslo-യിൽ ഹെലി-സ്കീയിംഗിന് പോയ മൂന്ന് പേരും, Albertaയിൽ രണ്ട് സ്കീയർമാരും ഉൾപ്പെടെ നിരവധി ആളുകൾ ഈ അടുത്ത ദിവസങ്ങളിൽ blizzard മരണപ്പെട്ടിട്ടുണ്ട്. അതിനാൽ മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുകയും, സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്യണമെന്ന് Avalanche Canada അറിയിച്ചു.






