Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വ്യാപാരികൾക്ക് ആശ്വാസം: ക്രെഡിറ്റ് കാർഡ് ഫീസ് കുറയ്ക്കാൻ ഒരുങ്ങി വിസയും മാസ്റ്റർകാർഡും

Canada Varthakal by Canada Varthakal
November 10, 2025
in Canada
Reading Time: 1 min read
വ്യാപാരികൾക്ക് ആശ്വാസം: ക്രെഡിറ്റ് കാർഡ് ഫീസ് കുറയ്ക്കാൻ ഒരുങ്ങി വിസയും മാസ്റ്റർകാർഡും

വാഷിങ്ടൺ: ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിന് അമിതമായി ഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് വ്യാപാരികൾ നൽകിയ ഹർജികളിൽ വിസയും മാസ്റ്റർകാർഡും യു.എസ്. വ്യാപാരികളുമായി പുതിയ ഒത്തുതീർപ്പിൽ എത്തിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. നേരത്തെ $30 ബില്യൺ യുഎസ് ഡോളറിന്റെ കരാർ അപര്യാപ്തമാണെന്ന് കാണിച്ച് ഒരു ജഡ്ജി തള്ളിക്കളഞ്ഞതിന് ശേഷമാണ് കമ്പനികൾ പുതിയ പരിഷ്കരിച്ച ഒത്തുതീർപ്പുമായി മുന്നോട്ട് വന്നത്. ‘സ്വൈപ്പ് ഫീസ്’ (ഇന്റർചേഞ്ച് ഫീസ്) ശേഖരിക്കുന്നതിലൂടെ വിസ, മാസ്റ്റർകാർഡ്, ബാങ്കുകൾ എന്നിവ യു.എസ്. കുത്തക നിയമങ്ങൾ (antitrust laws) ലംഘിച്ചുവെന്ന് ആരോപിച്ച് 20 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഈ ഒത്തുതീർപ്പിലൂടെ വിരാമമാകുന്നത്.

കോടതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ കരാറിന് പ്രാബല്യത്തിൽ വരൂ. പുതിയ ഒത്തുതീർപ്പ് അനുസരിച്ച്, വിസയും മാസ്റ്റർകാർഡും നിലവിലെ സ്വാപ്പ് ഫീസ് (സാധാരണയായി 2% മുതൽ 2.5% വരെ) അഞ്ച് വർഷത്തേക്ക് 0.1 ശതമാനം പോയിൻ്റ് കുറയ്ക്കും. കൂടാതെ, വ്യാപാരികൾക്ക് ചില പ്രത്യേകതരം കാർഡുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനും അനുവാദമുണ്ട്.

ADVERTISEMENT

ഇതിൽ കൊമേഴ്സ്യൽ കാർഡുകൾ, പ്രീമിയം കൺസ്യൂമർ കാർഡുകൾ (റിവാർഡ് കാർഡുകൾ ഉൾപ്പെടെ), സ്റ്റാൻഡേർഡ് കൺസ്യൂമർ കാർഡുകൾ എന്നിവ ഉൾപ്പെടും. സ്റ്റാൻഡേർഡ് കൺസ്യൂമർ കാർഡുകളുടെ നിരക്ക് കരാർ അവസാനിക്കുന്നത് വരെ 1.25 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യും. കൂടാതെ, ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കുന്നവരിൽ നിന്ന് വ്യാപാരികൾക്ക് സർചാർജുകൾ ഈടാക്കുന്നതിനുള്ള കൂടുതൽ സാധ്യതകളും ഈ ഒത്തുതീർപ്പ് നൽകുന്നുണ്ട്. നേരത്തെ, 2024 ജൂണിൽ യു.എസ്. ജില്ലാ ജഡ്ജി മാർഗോ ബ്രോഡി $30 ബില്യൺ ഡോളറിൻ്റെ ഒത്തുതീർപ്പ് കരാർ തള്ളിക്കളഞ്ഞിരുന്നു.

ഫീസ് കുറയ്ക്കുന്നത് നാമമാത്രമാണെന്നും, വിസയ്ക്കും മാസ്റ്റർകാർഡിനും തുടർന്നും ഈടാക്കാൻ കഴിയുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപാരികൾക്കുള്ള $6 ബില്യൺ വാർഷിക ലാഭം “ചെറിയ തുക” മാത്രമാണെന്നും ജഡ്ജി അന്ന് വിലയിരുത്തി. എന്നാൽ, ഈ പുതിയ ഒത്തുതീർപ്പ് “എല്ലാ വലുപ്പത്തിലുമുള്ള വ്യാപാരികൾക്ക് അർത്ഥവത്തായ ആശ്വാസവും, കൂടുതൽ വഴക്കവും” നൽകുമെന്ന് വിസ പ്രതികരിച്ചു.

അതേസമയം, ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. യുഎസിലെ ഈ ഒത്തുതീർപ്പ് വരുന്നത് കാനഡയിലെ നിയമപരമായ നടപടികൾക്ക് ശേഷമാണ്. കാനഡയിൽ, 2023-ൽ വിസയും മാസ്റ്റർകാർഡുമായി സർക്കാർ ഉണ്ടാക്കിയ കരാർ ഇന്റർചേഞ്ച് ഫീസ് ശരാശരി 0.95% ആയി പരിമിതപ്പെടുത്തിയിരുന്നു.

കൂടാതെ, 2022-ലെ ക്ലാസ് ആക്ഷൻ കേസ് ഒത്തുതീർപ്പിനെ തുടർന്ന് വ്യാപാരികൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് പരമാവധി 2.4% വരെ സർചാർജ് ഈടാക്കാനുള്ള അനുമതിയും ലഭിച്ചിരുന്നു. എങ്കിലും, പുതിയ യു.എസ്. ഒത്തുതീർപ്പ് ബാങ്കുകൾക്ക് ഫീസ് കുറയ്ക്കാൻ പ്രേരണ നൽകുന്നില്ലെന്നും, വിസയ്ക്കും മാസ്റ്റർകാർഡിനും അവരുടെ നെറ്റ്വർക്ക് ഫീസ് പരിധിയില്ലാതെ വർദ്ധിപ്പിക്കാൻ ഇത് വഴിയൊരുക്കുമെന്നും വ്യാപാരി സംഘടനകൾ വിമർശിക്കുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Relief for merchants: Visa and MasterCard set to reduce credit card fees

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The Lumberjack ride.
Canada

കറങ്ങിക്കൊണ്ടിരുന്ന റൈഡ് നിലച്ചു; തലകീഴായി തൂങ്ങിക്കിടന്നത് 10 മിനിറ്റോളം; അപകടം കാനഡാസ് വണ്ടർലാൻഡ് പാർക്കിൽ

by Canada Varthakal
July 25, 2026
Major drug bust in Canada: 19 people, including Indians, arrested; 1.7 tonnes of narcotics seized.
Canada

കാനഡയിൽ വൻ ലഹരിവേട്ട: ഇന്ത്യക്കാരുൾപ്പെടെ 19 പേർ അറസ്റ്റിൽ; 1.7 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തു

by Canada Varthakal
July 25, 2026
Canada-US celebration "felt inappropriate" amid trade war
Canada

വ്യാപാരപ്പോര് രൂക്ഷമാകുന്നു; പുതിയ ഗോർഡി ഹൗ പാലത്തിന്റെ ആഘോഷം തനിച്ച് നടത്തി കാനഡ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.