വാനകൂവർ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ വാനകൂവറിൽ സ്വന്തമായി ഒരു കോണ്ടോ വാങ്ങുക എന്ന സ്വപ്നം സഫലമാക്കി സ്റ്റീവൻ ലിയോൺഎന്ന യുവാവ്. ലോട്ടറിയിലൂടെ നേടിയ $500,000 (ഏകദേശം 3.08 കോടി ഇന്ത്യൻ രൂപ) സമ്മാനമാണ് സ്റ്റീവന് തുണയായത്.
സെപ്റ്റംബർ 11-ലെ ഡെയ്‌ലി ഗ്രാൻഡ് (Daily Grand) നറുക്കെടുപ്പിലാണ് സ്റ്റീവൻ ലിയോൺ ഈ വൻതുക നേടിയത്. അഞ്ച് നമ്പറുകളും കൃത്യമായി ചേർന്നപ്പോൾ, $500,000 തുക ലംപ്‌സം സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചു. ഗ്രാൻഡ് നമ്പറിൽ മാത്രം ലിയോണിന് വിജയം നഷ്ടമായതിനാൽ പ്രതിദിനം $1,000 (അല്ലെങ്കിൽ $7 മില്യൺ ലംപ്‌സം) എന്ന ഗെയിമിൻ്റെ ഒന്നാം സമ്മാനം നേടാനായില്ല.
ബിസി ലോട്ടറി കോർപ്പറേഷനെ (BCLC) തൻ്റെ സന്തോഷം അറിയിച്ച ലിയോൺ, “ഈ വിജയത്തിൻ്റെ ആഘോഷം ഒരു മികച്ച അത്താഴ വിരുന്നോടെ തുടങ്ങും. അതിനുശേഷം, ഈ സമ്മാനത്തുക ഉപയോഗിച്ച് ഒരു കോണ്ടോ വാങ്ങുക എന്നതാണ് എൻ്റെ അടുത്ത ലക്ഷ്യം,” എന്ന് പറഞ്ഞു.
ബിസിഎൽസിയുടെ PlayNow.com എന്ന വെബ്സൈറ്റ് വഴിയാണ് ലിയോൺ ടിക്കറ്റ് വാങ്ങിയത്. വീട്ടിലിരുന്ന് ടിക്കറ്റ് പരിശോധിക്കുമ്പോളാണ് അപ്രതീക്ഷിതമായി തൻ്റെ ഭാഗ്യത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Vancouver young man's 'condo dream' comes true, he unexpectedly gets a huge sum of money






