വാഷിങ്ടൺ∙ യുഎസ് വീസ അപേക്ഷകളിൽ പുതിയ നിയന്ത്രണങ്ങളുമായി അമേരിക്ക. ഇനി മുതൽ സ്വന്തം രാജ്യത്തോ സ്ഥിരതാമസമാക്കിയ രാജ്യത്തോ വെച്ച് മാത്രമേ വീസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. കോവിഡിന് മുമ്പ് അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ യുഎസ് ഒഴിവാക്കിയത്.
പുതിയ നിയമം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് യുഎസ് വീസ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. നേരത്തെ വീസ അഭിമുഖങ്ങൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ, സിംഗപ്പൂർ, തായ്‌ലൻഡ്, ജർമനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇനി മുതൽ സ്വന്തം രാജ്യത്ത് മാത്രമായി അപേക്ഷകൾ പരിമിതപ്പെടുത്തും.
നിലവിൽ ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ വീസ അഭിമുഖങ്ങൾക്കായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ബി1/ബി2 വീസ അഭിമുഖങ്ങൾക്കായി മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മൂന്നര മാസവും, ഡൽഹിയിൽ നാലര മാസവും, കൊൽക്കത്തയിൽ അഞ്ചു മാസവും, ചെന്നൈയിൽ ഒമ്പത് മാസവുമാണ് കാത്തിരിപ്പ് സമയം. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം പലർക്കും തിരിച്ചടിയാണ്.
ഒരു രാജ്യത്ത് യുഎസ് വീസ അനുവദിക്കുന്ന സംവിധാനം നിലവിലില്ലെങ്കിൽ മാത്രമേ പുതിയ നിയമത്തിൽ ഇളവ് അനുവദിക്കൂ. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ തീരുമാനം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനിടയുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
US Visa Application process changes impact Indian citizens.



