ടെഹ്റാൻ: ജോർദാനിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിൽ വ്യാപക ബോംബാക്രമണം നടത്തി. ഇന്നലെ രാത്രി മുതൽ ഇറാനിലെ ഡാർകോവിൻ ആണവനിലയം, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, റഡാറുകൾ, തീര നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കുന്നതാണ് ഈ പുതിയ നീക്കങ്ങൾ.
കഴിഞ്ഞ ദിവസം ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പകരമായാണ് അമേരിക്ക ഇപ്പോൾ ശക്തമായ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. പരിക്കേറ്റവരിൽ ഒരാളെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദീർഘനാളത്തെ സമാധാന ധാരണകൾക്ക് ശേഷം അമേരിക്കൻ സൈന്യത്തിന് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ജോർദാനിലെ സംഭവം.
യുഎസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നാല് കപ്പലുകൾ ഇറാൻ തടയുകയും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതായി വിവരമുണ്ട്. ആണവനിലയത്തിനു നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കെതിരെ ഇറാൻ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകിയതോടെ മേഖലയിലെ ഗൾഫ് രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US strike in Iran; America destroys nuclear facility and drone bases; footage released.






