Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്രോട്ടീന്‍ പൗഡറിനും വില കൂടുമോ? യുഎസ്-കാനഡ വ്യാപാരയുദ്ധത്തില്‍ വീ ഉല്‍പ്പന്നങ്ങളും കുടുങ്ങി

Canada Varthakal by Canada Varthakal
September 27, 2026
in Canada
Reading Time: 1 min read
Protein Powder Products

Protein powder and whey protein products displayed on shelves, amid concerns over rising prices linked to the US-Canada trade dispute

വാഷിങ്ടണ്‍: യുഎസ്-കാനഡ വ്യാപാരയുദ്ധം പ്രോട്ടീന്‍ ഉല്‍പ്പന്ന മേഖലയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡര്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമായ വീ (Whey) വ്യാപാര തര്‍ക്കത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. യുഎസ് വീ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍, കനേഡിയന്‍ നിര്‍മിത വീ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ് ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്താനിരിക്കുകയാണ്.

example pic 41

കാനഡയിലെ പ്രോട്ടീന്‍ ഉല്‍പ്പന്ന നിര്‍മാതാക്കളെയാണ് ഇതിന്റെ ആഘാതം കൂടുതല്‍ ബാധിക്കുന്നത്. കനേഡിയന്‍ കമ്പനികള്‍ക്ക് ആവശ്യമായ രീതിയില്‍ സംസ്‌കരിച്ച വീയുടെ ലഭ്യത രാജ്യത്ത് പരിമിതമാണ്. അതിനാല്‍ പല നിര്‍മാതാക്കളും യുഎസില്‍ നിന്നാണ് വീ വാങ്ങുന്നത്. കാനഡയില്‍ പാല്‍ ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും യുഎസിനെ അപേക്ഷിച്ച് ചീസ് ഉല്‍പ്പാദനം കുറവായതിനാല്‍ വീ സംസ്‌കരിച്ച് ഉയര്‍ന്ന പ്രോട്ടീന്‍ ഘടകമാക്കുന്ന സംവിധാനങ്ങളും കുറവാണ്.

ADVERTISEMENT

സെപ്റ്റംബര്‍ 8-ന് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായ ഫിറ്റ് ഫുഡ്‌സ് എല്‍പിയുടെ മേധാവി ജിം മക്മഹോണ്‍ ആറുമാസത്തേക്കുള്ള വീ സംഭരിച്ചിരുന്നു. ഇതിനായി വായ്പയെടുക്കേണ്ടി വന്നതായും സംഭരണത്തിനും അടിയന്തര ഗതാഗതത്തിനുമായി അധിക ചെലവ് വന്നതായും അദ്ദേഹം പറഞ്ഞു.

ALSO READ: വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ വൈകരുത്; കാനഡ-യുഎസ് തർക്കത്തിൽ അടിയന്തര പരിഹാരം തേടി ഓട്ടവയിലെ വ്യാപാരികൾ

വീയ്ക്ക് പകരം പീസ് പ്രോട്ടീന്‍ പോലുള്ള ഘടകങ്ങള്‍ ഉപയോഗിക്കുന്നത് എളുപ്പമല്ലെന്നാണ് വ്യവസായ മേഖലയിലെ പ്രതികരണം. ഉല്‍പ്പന്നത്തിന്റെ ഘടന തന്നെ മാറ്റേണ്ടിവരുന്നതിനൊപ്പം പുതിയ വിതരണ ശൃംഖലയും ഒരുക്കേണ്ടിവരും. ഇതോടെ ഉല്‍പ്പന്നങ്ങളുടെ വില ഉയരാനും സാധ്യതയുണ്ട്.

അമേരിക്കയിലും വീയുടെ ലഭ്യതയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസ് കാര്‍ഷിക വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ചില വീ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ് വിതരണക്കാര്‍ ആ വര്‍ഷത്തെ ശേഷിക്കുന്ന കാലയളവിലേക്കുള്ള സ്റ്റോക്ക് വിറ്റുതീര്‍ന്നതായി അറിയിച്ചിരുന്നു. ജൂണില്‍ വീ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റിന്റെ മൊത്തവില പൗണ്ടിന് 13 യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 250 ശതമാനം വര്‍ധനയായിരുന്നു ഇത്.

പിന്നീട് വില പൗണ്ടിന് 10 മുതല്‍ 11 ഡോളര്‍ വരെയായി കുറഞ്ഞെങ്കിലും അതിന്റെ പൂര്‍ണ ആഘാതം ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വീ ഉപയോഗിക്കുന്ന റെഡി-ടു-മിക്‌സ്, റെഡി-ടു-ഈറ്റ് പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളുടെ വില ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം തുടക്കത്തിലും ഉയരാന്‍ സാധ്യതയുണ്ടെന്നും കാര്‍ഷിക ഡാറ്റാ സ്ഥാപനമായ Ever.Ag Insights പ്രതിനിധി കാത്ലീന്‍ വുള്‍ഫ്‌ലി പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘US-Canada Trade War: Protein Powder Prices May Rise’

Tags: canadacanada malayalam newscanada newsUS-Canada Trade War
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Anita Anand & Jaishankar
Canada

ഇന്ത്യ- കാനഡ നയതന്ത്രബന്ധം പുതിയ ഉയരങ്ങളിലേക്ക്: നിർണായക ചർച്ചകളുമായി എസ്. ജയ്ശങ്കറും അനിത ആനന്ദും

by Canada Varthakal
September 27, 2026
Vegan Protein Puff
Canada

അലർജിയുണ്ടാകും, ജാഗ്രത വേണം! ‘സ്മാർട്ടർ സ്നാക്ക്’ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

by Canada Varthakal
September 27, 2026
ഭാഗ്യ സംഖ്യകൾ ഏതെല്ലാം? ലോട്ടോ മാക്സ് ലോട്ടറിയിൽ ഏറ്റവും കൂടുതൽ തവണ നറുക്ക് വീണ സംഖ്യകളുടെ വിവരങ്ങൾ പുറത്ത്!
Canada

ഭാഗ്യ സംഖ്യകൾ ഏതെല്ലാം? ലോട്ടോ മാക്സ് ലോട്ടറിയിൽ ഏറ്റവും കൂടുതൽ തവണ നറുക്ക് വീണ സംഖ്യകളുടെ വിവരങ്ങൾ പുറത്ത്!

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.