സാസ്കച്ചെവാൻ: കാനഡയിൽ അടുത്തിടെയാണ് ഇമിഗ്രേഷൻ തട്ടിപ്പുകൾ വർധിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ ഇത്തരത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കാൻ മോഹിച്ചെത്തിയ ഒരു ചൈനീസ് കുടുംബത്തിന് $40,000 (ഏകദേശം 32 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടമായി. സസ്കാച്ച്വാനിൽ താമസിച്ചിരുന്ന റ്റിങ്റ്റിങ് ബിയാവോയും ഭർത്താവുമാണ് ദുരിതത്തിലായത്. അവരുടെ ഇമിഗ്രേഷൻ കൺസൾട്ടന്റിന് അവരെ സഹായിക്കാൻ നിയമപരമായി അധികാരമില്ലായിരുന്നു എന്ന് വളരെ വൈകിയാണ് കുടുംബം അറിഞ്ഞത്. ഇതോടെ പണവും പോയി, നിയമക്കുരുക്കിലായ കുടുംബത്തിന് കാനഡ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കാനഡയിലെ ഇമിഗ്രേഷൻ കൺസൾട്ടിങ് മേഖലയിൽ ലൈസൻസില്ലാത്ത ഏജൻ്റുമാർ വലിയ തുക വാങ്ങി ആളുകളെ കബളിപ്പിക്കുന്നത് പതിവാണ്. കൃത്യമായ നിയമങ്ങൾ ഉണ്ടെങ്കിലും, അവ കർശനമായി നടപ്പിലാക്കാത്തത് ഇത്തരം തട്ടിപ്പുകാർക്ക് സഹായകമാകുന്നു. ഇമിഗ്രേഷൻ നടപടികളെക്കുറിച്ചും യഥാർത്ഥ ചിലവുകളെക്കുറിച്ചും അറിയാത്ത പുതിയ കുടിയേറ്റക്കാരെയാണ് ഇവർ കൂടുതലും ചൂഷണം ചെയ്യുന്നത്.
അതുകൊണ്ട്, കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുമ്പോൾ നിങ്ങൾ കൃത്യമായ ഇമിഗ്രേഷൻ കൺസൾട്ടിങ് സ്ഥാപനങ്ങളെ സമീപിക്കണം എ ന്നത് വളരെ പ്രധാനമാണ്. CICC (College of Immigration and Citizenship Consultants) ലൈസൻസുള്ള കൺസൾട്ടന്റുമായി മാത്രം സഹകരിക്കുക എന്നതാണ് തട്ടിപ്പുകളിൽ നിന്നും തെറ്റായ വാഗ്ദാനങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഏക വഴി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
A Chinese family’s dream of building a new life in Canada ended in heartbreak after they lost $40,000 to an unlicensed immigrationz consultant in Saskatchewan.



