Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

യുകെ കടമ്പ ഇനി കടുപ്പം! പോസ്റ്റ് സ്റ്റഡി വീസ കാലയളവ് കുറയും; അറിയാം ബ്രിട്ടന്റെ ‘പ്ലാൻ ഫോർ ചേഞ്ച്

Canada Varthakal by Canada Varthakal
October 16, 2025
in World
Reading Time: 1 min read
uk immigration

2026 ജനുവരി 8-ന് യുകെയിൽ പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ കുടിയേറ്റത്തിന് കനത്ത നിയന്ത്രണം വരും. പരാജയപ്പെട്ട നിലവിലെ കുടിയേറ്റ സംവിധാനത്തിന് പകരമായി നിയന്ത്രിതവും നീതിയുക്തവുമായ ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നിയമനിർമ്മാണം.

കനത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന നിയമം ചൊവ്വാഴ്ചയാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ഇംഗ്ലീഷ് യോഗ്യതാ മാനദണ്ഡങ്ങൾ ഉയർത്തുക, പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി വെട്ടിക്കുറയ്ക്കുക, ഇമിഗ്രഷൻ സ്കിൽ ചാർജ് വർധിപ്പിക്കുക എന്നിവയാണ് പ്രധാന പരിഷ്കാരങ്ങൾ.

ADVERTISEMENT

കൂടുതൽ കടുപ്പമേറിയ ഇംഗ്ലീഷ് യോഗ്യത നിർബന്ധം

നിയമപരമായ മാർഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന കുടിയേറ്റക്കാർ ഇനി മുതൽ എ-ലെവലിന് തുല്യമായ ഉയർന്ന ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഇതിനായി ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഉയർന്ന നിലയിൽ പാസാകണം. വീസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഇതിന്റെ ഫലങ്ങൾ കർശനമായി പരിശോധിക്കും.

രാജ്യത്തിന്റെ ഭാഷയിൽ പ്രാവീണ്യം തെളിയിക്കേണ്ടത് അനിവാര്യമായതിനാലാണ് ഈ കടുത്ത തീരുമാനമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. രാജ്യത്തിന് സംഭാവന നൽകാൻ കഴിയുന്നവരെ എപ്പോഴും സ്വാഗതം ചെയ്യും, എന്നാൽ അതിന് കഴിവുള്ളവരാണ് വരുന്നതെന്ന് തെളിയിക്കണം.

പുതിയ നിയമത്തിലെ പ്രധാന പരിഷ്കാരങ്ങൾ:

ഈ കുടിയേറ്റ പരിഷ്കാരങ്ങൾ തൊഴിലാളിവർഗ്ഗത്തിന്റെ മുൻഗണനകൾ നിറവേറ്റുന്നതിനൊപ്പം, ലോകത്തിലെ മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി കുറച്ചു: വിദേശ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം ബിരുദതലത്തിലുള്ള ജോലി കണ്ടെത്താനുള്ള പരമാവധി സമയം (പോസ്റ്റ് സ്റ്റഡി വീസ) നിലവിലെ രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കും. 2027 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. പല വീസ ഉടമകളും ഉദ്ദേശിച്ച രീതിയിൽ ബിരുദതല ജോലികളിലേക്ക് മാറുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഇമിഗ്രേഷൻ സ്കിൽസ് ചാർജ് (ISC) വർധന: വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾ നൽകേണ്ട ‘ഇമിഗ്രേഷൻ സ്കിൽസ് ചാർജ്’ 32% വർധിപ്പിച്ചു. 2017 ന് ശേഷം ഇതാദ്യമായാണ് ഈ നിരക്ക് വർദ്ധിപ്പിക്കുന്നത്. ഈ തുക ബ്രിട്ടീഷ് തൊഴിലാളികൾക്കുള്ള പരിശീലന പദ്ധതിയിൽ നിക്ഷേപിക്കും, ഇത് ഭാവിയിൽ വിദേശ നിയമനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നു.

സാമ്പത്തിക ആവശ്യകതകൾ വർധിപ്പിക്കും: 2025-2026 അധ്യയന വർഷത്തേക്ക് വിദ്യാർത്ഥി വീസയ്ക്കുള്ള സാമ്പത്തിക ആവശ്യകതകൾ വർധിപ്പിക്കും. സ്വന്തം ചെലവുകൾ വഹിക്കാൻ അക്കൗണ്ടിൽ മതിയായ പണമുണ്ടെന്ന് വിദേശ വിദ്യാർത്ഥികൾ തെളിയിക്കേണ്ടിവരും.

പ്രതിഭകളെ ആകർഷിക്കാനുള്ള പുതിയ വഴികൾ:

ബ്രിട്ടന്റെ വ്യാവസായിക തന്ത്രവുമായി യോജിക്കുന്നതും ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകർഷിക്കുന്നതുമായ മാറ്റങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:

ഹൈ പൊട്ടൻഷ്യൽ ഇൻഡിവിജ്വൽ (HPI) വീസ വിപുലീകരണം: ലോകത്തിലെ മികച്ച 100 രാജ്യാന്തര സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്കായി എച്ച്.പി.ഐ. റൂട്ട് വിപുലീകരിച്ചു. ഇതിന്റെ പരിധി പ്രതിവർഷം 8,000 അപേക്ഷകൾ വരെയായിരിക്കും.

സംരംഭകർക്ക് എളുപ്പമുള്ള മാറ്റം: യുകെയിൽ പഠനം നടത്തുന്ന കഴിവുള്ള സംരംഭകർക്ക് സ്റ്റുഡന്റ് വീസയിൽ നിന്ന് ‘ഇന്നൊവേറ്റർ ഫൗണ്ടർ’ റൂട്ടിലേക്ക് തടസ്സമില്ലാതെ മാറാൻ പുതിയ നിയമങ്ങൾ എളുപ്പമാകും.

ഉയർന്ന വൈദഗ്ധ്യമുള്ളവരുടെ എണ്ണം ഇരട്ടിയാക്കും: മികച്ച ഗവേഷകർ, ഡിസൈനർമാർ, സിനിമാ-ടിവി മേഖലകളിലെ സർഗ്ഗാത്മക പ്രതിഭകൾ എന്നിവരെയെല്ലാം ആകർഷിച്ച് വളരുന്ന മേഖലകളിലെ മത്സരക്ഷമത ഉറപ്പാക്കാൻ, ഉയർന്ന വൈദഗ്ധ്യമുള്ള റൂട്ടുകളിലൂടെ യുകെയിലേക്ക് വരുന്നവരുടെ എണ്ണം ഇരട്ടിയാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

ബോട്സ്വാന പൗരന്മാർക്ക് വീസ നിർബന്ധമാക്കി:

ഹ്രസ്വ സന്ദർശനങ്ങൾക്ക് ഉൾപ്പെടെ ബോട്സ്വാന പൗരന്മാർക്ക് ഇനി യുകെയിലേക്ക് വരാൻ വീസ നിർബന്ധമാണ്. 2022 മുതൽ സന്ദർശകരായി എത്തിയ നിരവധി ബോട്സ്വാന പൗരന്മാർ പിന്നീട് അഭയം തേടുന്നത് വർധിച്ചതിനെത്തുടർന്നാണ് ഈ നടപടി. ഇത് കുടിയേറ്റ സംവിധാനത്തിന്റെ ദുരുപയോഗമായി കണക്കാക്കിയാണ് പുതിയ തീരുമാനം.

ഇത്തരം കനത്ത നടപടികളിലൂടെ ബ്രിട്ടനിലേക്ക് വരുന്ന വിദേശ ജോലിക്കാരുടെ എണ്ണം ഒരു വർഷം 100,000 ആയി പരിമിതപ്പെടുത്താൻ ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തെ നെറ്റ് മൈഗ്രേഷൻ 431,000 ആണ്. കുടിയേറ്റ സംവിധാനത്തിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനുള്ള ‘പ്ലാൻ ഫോർ ചേഞ്ചി’ന്റെ ഭാഗമാണ് ഈ നിയമനിർമ്മാണങ്ങൾ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

UK Immigration Law 2026 introduces stricter rules for foreign workers and students

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Husband estranged from wife for 20 years; children shocked by the reason, social media left dumbfounded.
World

20 കൊല്ലം ഭാര്യയോട് പിണങ്ങി നടന്ന് ഭർത്താവ്; കാരണം കേട്ട് ഞെട്ടി മക്കൾ, അന്തംവിട്ട് സോഷ്യൽ മീഡിയ

by Canada Varthakal
July 25, 2026
Attempt to smuggle drugs from the UK in a shampoo bottle; Kuwait Customs foils the plot.
World

യുകെയിൽ നിന്ന് ഷാമ്പൂ കുപ്പിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; പണി കൊടുത്ത് കുവൈത്ത് കസ്റ്റംസ്

by Canada Varthakal
July 25, 2026
റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.