Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎഇയുടെ അപ്രഖ്യാപിത വിസ നിയന്ത്രണം: പാകിസ്ഥാന്റെ വിദേശ വ്യാപാരത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
July 29, 2026
in World
Reading Time: 1 min read
യുഎഇയുടെ അപ്രഖ്യാപിത വിസ നിയന്ത്രണം: പാകിസ്ഥാന്റെ വിദേശ വ്യാപാരത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്

ദുബായ്: പാകിസ്ഥാനിലെ ബിസിനസ്സ് സമൂഹത്തിന് യുഎഇ അപ്രഖ്യാപിത വിസ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാപാരികൾക്കും നിക്ഷേപകർക്കും ഉൾപ്പെടെയുള്ളവർക്ക് വിസ ലഭിക്കുന്നില്ലെന്നും, ഇത് കയറ്റുമതിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും സാരമായി ബാധിച്ചതായും പാകിസ്ഥാനിലെ വിവിധ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, വിസ നിരോധനമില്ലെന്നും എല്ലാ വിഭാഗങ്ങൾക്കുമുള്ള അപേക്ഷകൾ പരിഗണിക്കുന്നുണ്ടെന്നുമാണ് യുഎഇ അധികൃതരുടെ ഔദ്യോഗിക നിലപാട്.

ഔദ്യോഗിക വിശദീകരണങ്ങൾ നിലനിൽക്കുമ്പോഴും പാകിസ്ഥാനിൽ നിന്നുള്ള ബിസിനസ്സ് യാത്രക്കാർക്ക് വിസ ലഭിക്കുന്നതിൽ വലിയ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് ഫെഡറേഷൻ ഓഫ് പാകിസ്ഥാൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ സെക്രട്ടറി ജനറൽ ഷാഹിദ് അൻവർ പറഞ്ഞു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ വസ്തുവകകളുള്ളവർക്ക് പോലും വിസ ലഭിക്കുന്നില്ലെന്ന് റാവൽപിണ്ടി ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഉസ്മാൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട ബിസിനസ്സ് മീറ്റിംഗുകൾ മുടങ്ങുകയും അന്താരാഷ്ട്ര പ്രദർശനങ്ങൾ പലർക്കും നഷ്ടപ്പെടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

ADVERTISEMENT

പാകിസ്ഥാനിലെ സാൾട്ട് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ചെയർമാൻ ഇസ്മായിൽ സത്താർ ഉൾപ്പെടെയുള്ളവർ സമാനമായ ആശങ്ക ഉന്നയിച്ചു. നിയന്ത്രണങ്ങൾക്കുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് കറാച്ചി ചേംബർ ഓഫ് കൊമേഴ്‌സ് അംഗം സിയ ഉൾ അർഫീൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎഇ കോൺസൽ ജനറലിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്റെ പ്രതിരോധ കരാറിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതായും, ഈ വർഷം ഏപ്രിലിൽ 3.5 ബില്യൺ ഡോളർ തിരികെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

UAE’s undeclared visa restrictions: Report says it will hit Pakistan’s foreign trade

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സൗദി ദേശീയ ദിനം: ഔദ്യോഗിക ലോഗോയും സ്ലോഗനും പ്രകാശനം ചെയ്തു
World

സൗദി ദേശീയ ദിനം: ഔദ്യോഗിക ലോഗോയും സ്ലോഗനും പ്രകാശനം ചെയ്തു

by Canada Varthakal
July 29, 2026
ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്
World

ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 28, 2026
View of cricketer's hands catching a cricket ball during day four of the first Ashes Test cricket match
World

വിരൽ ഞൊടിച്ച് ‘ഔട്ട്’ ആക്കിയോ? വൈറലായ അമച്വർ ക്രിക്കറ്റ് വീഡിയോയിൽ അന്വേഷണം

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.