എഡ്മന്റൺ; എഡ്മന്റണിൽ തിങ്കളാഴ്ച രാത്രി നടന്ന തീപിടിത്തത്തിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സമീപത്ത് നിന്ന് പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി 8:30 ന് ശേഷം 25th അവന്യൂവിനും 24th സ്ട്രീറ്റിനും സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. ഒരു വീടിന്റെ പിൻവശത്തു നിന്ന് പടക്കങ്ങൾ പൊട്ടിച്ചപ്പോൾ അതിന്റെ തീപ്പൊരി അടുത്തുള്ള ടൗൺഹോമുകളിൽ വീഴുകയും തീ പടരുകയുമായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ‘ആസൂത്രിത തീവെപ്പ്’ (Arson) എന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സുരക്ഷിതമല്ലാത്തതോ അശ്രദ്ധമായതോ ആയ പെരുമാറ്റം കാരണം ആർക്കും പരിക്കേൽക്കുന്നത് തടയുകയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. സിറ്റി പരിധിക്കുള്ളിൽ അനുമതിയില്ലാതെ പടക്കം പൊട്ടിക്കുന്നത് നിയമവിരുദ്ധവും അതീവ അപകടകരവുമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Two houses catch fire in Canada due to firecrackers



