Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിന്റെ താരിഫ് “ബോംബ്”: യു.എസ് ഓഹരി വിപണിയിൽ 2 ട്രില്യൺ ഡോളറിന്റെ നഷ്ടം

Canada Varthakal by Canada Varthakal
April 5, 2025
in World
Reading Time: 1 min read
ട്രംപിന്റെ താരിഫ് “ബോംബ്”: യു.എസ് ഓഹരി വിപണിയിൽ 2 ട്രില്യൺ ഡോളറിന്റെ നഷ്ടം

ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം യുഎസ് ഓഹരി വിപണിയിൽ വൻ തിരിച്ചടിയുണ്ടാക്കി. 2020-നു ശേഷമുള്ള ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ യുഎസ് വിപണിയിൽ എസ്&പി 500 സൂചികകൾക്ക് 2 ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. പ്രമുഖ കമ്പനികളുടെ ഓഹരി വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത് – ആപ്പിൾ (9.3%), നൈക്ക് (14.4%), ബെസ്റ്റ് ബൈ (17.8%), റാൽഫ് ലോറൻ (16.3%) എന്നിവയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായി. അതോടൊപ്പം യുഎസ് ഡോളറിന്റെ മൂല്യത്തിലും 2.2% ഇടിവ് രേഖപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള താരിഫുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് 26%, ചൈനയ്ക്ക് 34%, യൂറോപ്യൻ യൂണിയന് 20%, യുകെയ്ക്ക് 10%, ജപ്പാന് 24%, കാനഡയ്ക്ക് 25% എന്നിങ്ങനെയാണ് പുതിയ താരിഫ് നിരക്കുകൾ. ഈ താരിഫുകൾ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കുമുള്ള 10% അടിസ്ഥാന താരിഫുകൾക്ക് പുറമെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഏപ്രിൽ 2-നെ “ലിബറേഷൻ ഡേയായി ” പ്രഖ്യാപിച്ചിരുന്നു, 10% അടിസ്ഥാന താരിഫ് ഏപ്രിൽ 5 ഇന്ന് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ താരിഫ് ഏപ്രിൽ 9 മുതലും പ്രാബല്യത്തിൽ വരുത്താനാണ് ട്രംപിന്റെ തീരുമാനം.

ഈ പ്രഖ്യാപനത്തിനെതിരെ ലോകമെമ്പാടും നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഈ നടപടി ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രഹരമാണെന്ന് പ്രതികരിച്ചു. കാനഡ പകരമായി താരിഫുകൾ ഏർപ്പെടുത്തുകയും. എന്നാൽ വൈറ്റ് ഹൗസ് വിപണി ഇടിവുകളെ അവഗണിക്കുകയും ട്രംപിനെ വിശ്വസിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക വിദഗ്ധർ ഈ നടപടി ആഗോള സമ്പദ്‌വ്യവസ്ഥയെ ഒരു പുതിയ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്നും, ജനങ്ങളുടെ ജീവിത ചെലവ് വർദ്ധിക്കാൻ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ADVERTISEMENT

ട്രംപിന്റെ ഈ നടപടി അമേരിക്കൻ ഉപഭോക്താക്കളെയും ബിസിനസുകളെയും എങ്ങനെ ബാധിക്കുമെന്നത് ഗൗരവമായി നിരീക്ഷിക്കപ്പെടുന്നു. വിദേശ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. അതേസമയം, അമേരിക്കൻ കമ്പനികൾക്ക് ഇതൊരു അവസരമാണെന്നും സ്വദേശ ഉൽപാദനത്തിന് പ്രോത്സാഹനമാകുമെന്നും ട്രംപ് വാദിക്കുന്നു. എന്നിരുന്നാലും, ആഗോള വിപണിയിൽ ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്
World

ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്

by Canada Varthakal
July 26, 2026
Christopher Street Day
World

ബെർലിൻ പ്രൈഡ് പരേഡിനിടയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 25, 2026
Husband estranged from wife for 20 years; children shocked by the reason, social media left dumbfounded.
World

20 കൊല്ലം ഭാര്യയോട് പിണങ്ങി നടന്ന് ഭർത്താവ്; കാരണം കേട്ട് ഞെട്ടി മക്കൾ, അന്തംവിട്ട് സോഷ്യൽ മീഡിയ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.