വാഷിങ്ടൺ : ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിച്ചിട്ടില്ലെന്നും അടുത്ത ലക്ഷ്യം രാജ്യത്തെ പിക്കാഗ്സ് മൗണ്ടൻ ആണവകേന്ദ്രമായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അടുത്ത സമയത്തുതന്നെ ഈ മേഖലയിൽ ശക്തമായ ആക്രമണം നടത്തുമെന്നും സാധാരണയായി സൈനിക ലക്ഷ്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താറില്ലെങ്കിലും ഇറാന് ഇത തടയാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
നടാൻസിന് സമീപം സ്ഥിതി ചെയ്യുന്ന പിക്കാഗ്സ് മൗണ്ടനിൽ ഭൂമിക്കടിയിലായി രഹസ്യ യൂറേനിയം സമ്പുഷ്ടീകരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇറാനിൽ ഇതുവരെ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും സൈനിക നീക്കങ്ങൾ തൽക്കാലം നിർത്തിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക കരാർ തകർന്നതിനെ തുടർന്ന് പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഇറാനുമായി ഉടൻ ചർച്ചകൾക്കില്ലെന്നും വിഷയം ഗൗരവമായി ചർച്ച ചെയ്യാൻ അവർ തയ്യാറാകുന്നതുവരെ കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്നും ട്രംപ് ഒവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണങ്ങളിൽ കനത്ത പ്രഹരമേറ്റതിനാൽ പ്രശ്നം അവസാനിപ്പിക്കാൻ ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, മധ്യസ്ഥർ മുഖേന അമേരിക്കയുമായുള്ള നയതന്ത്ര ആശയവിനിമയങ്ങൾ തുടരുന്നുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി അറിയിച്ചു. പ്രകോപനങ്ങളിൽ നിന്ന് ഇരുവിഭാഗങ്ങളും പിന്മാറണമെന്ന് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആവശ്യപ്പെട്ടു.
Trump says he will continue with a very powerful attack on Iran; Pickaxe Mountain is the next target
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





