ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണിൽ ട്രാൻസ്‌പോർട്ട് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ടതായി ഫ്രെഡറിക്ടൺ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്നാമത്തെ യാത്രക്കാരനെയും ട്രക്ക് ഡ്രൈവറെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രിൻസസ് മാർഗരറ്റ് പാലം താൽക്കാലികമായി അടച്ച വിവരം പൊലീസ് പൊതുജനങ്ങളെ അറിയിച്ചിരുന്നു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രെഡറിക്ടൺ പൊലീസ് ഫോഴ്സ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയോടെ പാലം ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തിരുന്നു. പൊലീസ് പട്രോളിംഗ് സംഘവും ഫോറൻസിക് കൊളിഷൻ അനാലിസിസ് ടീമും അപകടസ്ഥലത്ത് എത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണവും സാഹചര്യവും സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Transport truck accident in Fredericton: Two dead, two people including driver hospitalized
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





