അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടവും 34 പേർ മരണമടഞ്ഞതായും ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അപകടം ഏറ്റവും കൂടുതൽ ബാധിച്ച മിസൗരിയിൽ 12 പേരും, കാൻസസിൽ പൊടിക്കാറ്റ് മൂലമുണ്ടായ അപകടത്തിൽ 8 പേരും മരണമടഞ്ഞു.55-ലധികം വാഹനങ്ങക്ക് നാശനഷ്ടം,വ്യാപകമായ വൈദ്യുതി തടസ്സം, പരിക്കുകൾ, എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിസിസിപ്പി, ജോർജിയ, ടെക്‌സസ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും കടുത്ത കാലാവസ്ഥയെ തുടർന്ന് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ചുഴലിക്കാറ്റുകൾക്ക് പുറമേ, കടുത്ത കാലാവസ്ഥ മിസിസിപ്പി, ലൂസിയാന, ടെനസി എന്നിവിടങ്ങളിൽ പെട്ടെന്നുള്ള പ്രളയത്തിന് കാരണമായിട്ടുണ്ട്. കൂടുതൽ അപകടകരമായ കൊടുങ്കാറ്റുകളെക്കുറിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീർഘദൂര ചുഴലിക്കാറ്റുകൾ മേഖലയെ തുടർന്നും ഭീഷണിപ്പെടുത്തിയേക്കാമെന്ന് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകളുടെ മരണവും വീടുകൾ നശിച്ചതുമായ നാശനഷ്ടങ്ങൾ പിടിച്ചുനിൽക്കാനാവാത്തതാണെന്ന് മിസൗരി ഗവർണർ മൈക്ക് കെഹോ വിശേഷിപ്പിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ അടിയന്തര പ്രതികരണ സംഘങ്ങൾ ഇടവിടാതെ പ്രവർത്തിച്ചുവരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങളിലെ പ്രാദേശിക അധികാരികൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർന്നുള്ള ഭീഷണികളെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതിനിടെ, നിവാസികൾ മുൻകരുതലുകൾ എടുക്കാനും, അഭയകേന്ദ്രം തേടാനും,ഇതേപോലെ പ്രതിരോധിക്കാനാകാത്ത പ്രകൃതി ദുരന്തങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്യുന്നു.



